പ്രവാസി മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു

പ്രവാസി മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു
Sep 30, 2022 07:31 AM | By Vyshnavy Rajan

ദോഹ : പ്രവാസി മലയാളി യുവാവ് ഖത്തറിൽ കടലില്‍ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിൽ (29) ആണ് അല്‍ വക്രയിലെ കടലില്‍ മുങ്ങി മരിച്ചത്. അബു ഹമൂറിലെ വില്ലാ മാർട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയിരുന്നു. അതിന് ശേഷം കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോർച്ചറിയിൽ മൃതദേഹം ഉള്ളതായി വിവരം ലഭിക്കുന്നത്.

കടലില്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ തന്നെ മൃതദേഹം കണ്ടെടുത്ത് മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബുധനാഴ്ച വൈകിട്ടാണ് മോർച്ചറിയിലെത്തി മൃതദേഹം അൻസിലിൻറേതാണെന്ന് ബന്ധപ്പെട്ടവർ തിരിച്ചറഞ്ഞത്.

സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയിൽ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ഫാത്തിമ ശബാന.

Expatriate Malayali youth drowned in the sea

Next TV

Related Stories
ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റ കുഞ്ഞ് മരിച്ചു

Jan 29, 2023 01:39 PM

ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റ കുഞ്ഞ് മരിച്ചു

ആറു മാസം പ്രായമുള്ള മകൾ അർവയാണ് റിയാദിൽനിന്ന്​ 400 കിലോമീറ്ററകലെയുള്ള അൽഖസറ ജനറൽ ആശുപത്രിയിൽ...

Read More >>
സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആറ് പേര്‍ക്ക് പരുക്ക്

Jan 29, 2023 07:32 AM

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആറ് പേര്‍ക്ക് പരുക്ക്

ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തി മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍...

Read More >>
പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത് വന്‍തുക

Jan 29, 2023 06:25 AM

പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത് വന്‍തുക

പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത്...

Read More >>
കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Jan 29, 2023 06:21 AM

കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ച ഉദ്യോഗസ്ഥന്‍...

Read More >>
Top Stories