---
title: "സൗദിയിൽ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വഴക്കിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്"
english_title: "A student was injured in a fight between students in a classroom in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/71974/a-student-was-injured-in-a-fight-between-students-in-a-classroom-in-saudi-arabia"
published_at: "2022-10-01T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63383456c39cc_Untitled-1.jpg"
keywords: []
---

# സൗദിയിൽ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വഴക്കിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിലെ ജിസാനില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വഴക്കിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്. സംഭവത്തില്‍ ജിസാനിലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.

## Article Content

**റിയാദ് : **സൗദി അറേബ്യയിലെ ജിസാനില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വഴക്കിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്. സംഭവത്തില്‍ ജിസാനിലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച ആണ്‍കുട്ടികള്‍ക്കായുള്ള ഒരു പബ്ലിക് സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം ഉണ്ടായതെന്ന് ജിസാന്‍ വിദ്യാഭ്യാസ വകുപ്പ് വക്താവ് രാജാ അല്‍ അത്താസ് പറഞ്ഞു. ക്ലാസ്മുറിയില്‍ ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. അടിപിടിക്കിടെ പരിക്കേറ്റ് താഴെ വീണ വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.

ആവശ്യമായ വൈദ്യപരിശോധനകള്‍ക്ക് ശേഷം അന്നു തന്നെ വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിക്കാന്‍ അടിയന്തരമായി ഒരു കമ്മറ്റി രൂപീകരിക്കണമെന്ന് ജിസാന്‍ മേഖലയിലെ വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടിട്ടുണ്ട്.

ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/71974/a-student-was-injured-in-a-fight-between-students-in-a-classroom-in-saudi-arabia)