യുഎഇയിലെ പൊതുമേഖലയ്ക്കും നബിദിന അവധി പ്രഖ്യാപിച്ചു

യുഎഇയിലെ പൊതുമേഖലയ്ക്കും നബിദിന അവധി പ്രഖ്യാപിച്ചു
Oct 1, 2022 06:25 PM | By Vyshnavy Rajan

അബുദാബി : നബി ദിനം പ്രമാണിച്ച് യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ എട്ടിന് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

അവധിക്ക് ശേഷം ഒക്ടോബര്‍ പത്ത് തിങ്കളാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നേരത്തെ തന്നെ ഒക്ടോബര്‍ എട്ടിന് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങളും വാരാന്ത്യ അവധി ദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളാക്കി മാറ്റിയതിനാല്‍, നിലവില്‍ ഞായറാഴ്ച ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ഒക്ടോബര്‍ എട്ടാം തീയ്യതിയിലെ അവധിയുടെ പ്രയോജനമുണ്ടാകൂ.

നബിദിനത്തിന് ശേഷം ഡിസംബറില്‍ വരാനിരിക്കുന്ന സ്‍മരണ ദിനം, യുഎഇ ദേശീയ ദിനം എന്നിവയോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളാണ് ഇനി ഈ വര്‍ഷം രാജ്യത്ത് വരാനിരിക്കുന്ന പൊതു അവധികള്‍.

ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളിലാണ് ഈ അവധികള്‍ ലഭിക്കുക. ഡിസംബര്‍ നാലാം തീയ്യതി ഞായറാഴ്ചയായതിനാല്‍ അത് കൂടി ഉള്‍പ്പെടുമ്പോള്‍ നാല് ദിവസം തുടര്‍ച്ചയായി ആ സമയത്ത് അവധി ലഭിക്കും.

The public sector in the UAE has also announced a public holiday

Next TV

Related Stories
സൗദിയില്‍ സ്വര്‍ണക്കടകളില്‍ പരിശോധന; പതിമൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ

Nov 27, 2022 07:39 PM

സൗദിയില്‍ സ്വര്‍ണക്കടകളില്‍ പരിശോധന; പതിമൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ

സൗദി അറേബ്യയിലെ തുറൈഫ് നഗരത്തിലെ സ്വര്‍ണക്കടകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി....

Read More >>
ജപ്പാൻ ഏഷ്യയുടെ പ്രതീക്ഷയാകുന്നു

Nov 27, 2022 11:58 AM

ജപ്പാൻ ഏഷ്യയുടെ പ്രതീക്ഷയാകുന്നു

ജപ്പാൻ ഏഷ്യയുടെ...

Read More >>
കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം നാളെ

Nov 26, 2022 09:34 PM

കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം നാളെ

കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം...

Read More >>
കുവൈത്തില്‍ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

Nov 26, 2022 08:46 PM

കുവൈത്തില്‍ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

കുവൈത്തില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു....

Read More >>
താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Nov 26, 2022 08:42 PM

താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

: സൗദി തലസ്ഥാന നഗരമായ റിയാദിന്റെ പടിഞ്ഞാറ് ഭാഗത്തെ ബദീഅയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു....

Read More >>
പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു

Nov 25, 2022 05:09 PM

പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു

മലയാളി യുവാവ് സൗദി അറേബ്യയിലെ ദമ്മാമില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു....

Read More >>
Top Stories