തര്‍ക്കത്തിനിടെ ഭാര്യയുടെ കാര്‍ കത്തിച്ചു; യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

തര്‍ക്കത്തിനിടെ ഭാര്യയുടെ കാര്‍ കത്തിച്ചു; യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ
Oct 2, 2022 07:17 PM | By Vyshnavy Rajan

മനാമ : തര്‍ക്കത്തിനിടെ ദേഷ്യം അടക്കാനാവാതെ വന്നപ്പോള്‍ ഭാര്യയുടെ കാര്‍ കത്തിച്ച യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. ബഹ്റൈനിലാണ് സംഭവം. പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യ അകന്നു കഴിയുന്നതിനിടെയാണ് ഇയാള്‍ കാറിന് തീവെച്ചത്.

300 ബഹറൈനി ദിനാര്‍ (64,000ല്‍ അധികം ഇന്ത്യന്‍ രൂപ) പ്രതി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയാണ് കഴിഞ്ഞ ദിവസം കേസില്‍ വിധി പറഞ്ഞത്.

പ്രതി മാനസിക രോഗിയാണെന്നും അതുകൊണ്ടുതന്നെ ശിക്ഷിക്കരുതെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചെങ്കിലും മെഡിക്കല്‍ പരിശോധനകളില്‍ ഇയാള്‍ക്ക് മാനസിക രോഗമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ശിക്ഷാ വിധി. മനോരോഗ ചികിത്സാ വിദഗ്ധരുടെ മൂന്നംഗ സമിതിയെയാണ് ഇയാളുടെ മാനസിക ആരോഗ്യം പരിശോധിക്കാന്‍ കോടതി നിയോഗിച്ചത്.

ഒരു തരത്തിലുമുള്ള മാനസിക രോഗവും ഇയാള്‍ക്കില്ലെന്നും തന്റെ പ്രവൃത്തികള്‍ക്ക് ഇയാള്‍ പൂര്‍ണമായും ഉത്തരവാദിയാണെന്നുമാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്.

വാദപ്രതിവാദങ്ങള്‍ക്കിടെ ദേഷ്യം അടക്കാനാവാതെ വന്നപ്പോള്‍ ഭാര്യയുടെ കാറിന് തീയിടുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് യുവതി തന്റെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് കഴിഞ്ഞുവന്നിരുന്നത്. കാറിന് തീയിട്ടതു വഴി വീടിന് സമീപത്തുണ്ടായിരുന്ന ഒരു മരത്തിനും കാര്‍ നിര്‍ത്തിയിട്ടിരുന്ന ഗ്യാരേജിനും നാശനഷ്ടങ്ങളുമുണ്ടായി.

His wife's car was set on fire during an argument; The youth was sentenced to three years in prison

Next TV

Related Stories
സൗദിയില്‍ സ്വര്‍ണക്കടകളില്‍ പരിശോധന; പതിമൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ

Nov 27, 2022 07:39 PM

സൗദിയില്‍ സ്വര്‍ണക്കടകളില്‍ പരിശോധന; പതിമൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ

സൗദി അറേബ്യയിലെ തുറൈഫ് നഗരത്തിലെ സ്വര്‍ണക്കടകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി....

Read More >>
ജപ്പാൻ ഏഷ്യയുടെ പ്രതീക്ഷയാകുന്നു

Nov 27, 2022 11:58 AM

ജപ്പാൻ ഏഷ്യയുടെ പ്രതീക്ഷയാകുന്നു

ജപ്പാൻ ഏഷ്യയുടെ...

Read More >>
കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം നാളെ

Nov 26, 2022 09:34 PM

കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം നാളെ

കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം...

Read More >>
കുവൈത്തില്‍ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

Nov 26, 2022 08:46 PM

കുവൈത്തില്‍ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

കുവൈത്തില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു....

Read More >>
താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Nov 26, 2022 08:42 PM

താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

: സൗദി തലസ്ഥാന നഗരമായ റിയാദിന്റെ പടിഞ്ഞാറ് ഭാഗത്തെ ബദീഅയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു....

Read More >>
പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു

Nov 25, 2022 05:09 PM

പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു

മലയാളി യുവാവ് സൗദി അറേബ്യയിലെ ദമ്മാമില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു....

Read More >>
Top Stories