---
title: "അറ്റ്‍ലസ് രാമചന്ദ്രന് യാത്രാമൊഴിയേകി ദുബൈ"
english_title: "The funeral of late expatriate businessman Atlas Ramachandran was held in Dubai."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/72359/the-funeral-of-late-expatriate-businessman-atlas-ramachandran-was-held-in-dubai"
published_at: "2022-10-03T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633af9d0d37d0_atlas_ramachandran.jpg"
keywords: []
---

# അറ്റ്‍ലസ് രാമചന്ദ്രന് യാത്രാമൊഴിയേകി ദുബൈ

> **Lead Summary:** **ദുബൈ: **അന്തരിച്ച പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻറെ സംസ്കാരം ദുബൈയിൽ നടന്നു. ജബലലി ക്രിമറ്റോറിയത്തിലായിരുന്നു സംസ്കാരചടങ്ങുകൾ.

## Article Content

**ദുബൈ: **അന്തരിച്ച പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻറെ സംസ്കാരം ദുബൈയിൽ നടന്നു. ജബലലി ക്രിമറ്റോറിയത്തിലായിരുന്നു സംസ്കാരചടങ്ങുകൾ.

സഹോദരൻ രാമപ്രസാദ് ആണ് അന്ത്യകര്‍മങ്ങൾ ചെയ്തത്. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാരചടങ്ങുകളിൽ പങ്കെടുത്തത്. അറ്റ്ലസ് രാമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്ലസ് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/72359/the-funeral-of-late-expatriate-businessman-atlas-ramachandran-was-held-in-dubai)