സൗദി അറേബ്യയില്‍ ആയിരം അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ പഠനങ്ങള്‍ നടത്തുന്നു

സൗദി അറേബ്യയില്‍ ആയിരം അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ പഠനങ്ങള്‍ നടത്തുന്നു
Oct 26, 2021 10:40 PM | By Vyshnavy Rajan

റിയാദ് : സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലുമായി ആയിരം അണക്കെട്ടുകള്‍ കൂടി നിര്‍മ്മിക്കുന്നതിനെ കുറിച്ച് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പഠനങ്ങള്‍ നടത്തുന്നതായി വകുപ്പ് മന്ത്രി എഞ്ചിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി അറിയിച്ചു.

കയ്‌റോ ജലവാരത്തോട് അനുബന്ധിച്ച് ലോക ജല വികസന റിപ്പോര്‍ട്ടിന്റെ അറബി പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 564 അണക്കെട്ടുകളാണ് സൗദി അറേബ്യയിലുള്ളത്. ഇവയുടെ ആകെ സംഭരണശേഷി 260 കോടിയിലേറെ ക്യുബിക് മീറ്ററാണ്.

രാജ്യത്തെ വിവിധ പ്രവിശ്യകളിലുള്ള ചില അണക്കെട്ടുകളോട് ചേര്‍ന്ന് ജലശുദ്ധീകരണശാലകളും സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം ആകെ 7,40,000 ഘനമീറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റുകളാണ് അണക്കെട്ടുകളോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയും നിര്‍മ്മാണം പുരോഗമിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്.

ഏതാനും പ്രവിശ്യകളിലെ കുടിവെള്ള ആവശ്യത്തിന് വേണ്ടി അണക്കെട്ടുകളോട് ചേര്‍ന്നുള്ള ജലശുദ്ധീകരണശാലകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. രാജ്യത്ത് ഉപയോഗിക്കുന്ന ജലത്തില്‍ ഭൂരിഭാഗവും ഭൂഗര്‍ഭജലമാണ്. ജലസ്രോതസ്സുകളുടെ സുസ്ഥിരത ലക്ഷ്യമിട്ട് തന്ത്രങ്ങളും പദ്ധതികളും സൗദി അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി എഞ്ചിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി പറഞ്ഞു.

Studies are underway to build a thousand dams in Saudi Arabia

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories

News Roundup

//Truevisionall