കുവൈത്ത് സിറ്റി : ഇന്ന് ബുധനാഴ്ച മുതൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു.
വ്യാഴാഴ്ചയും മഴ തുടരാൻ സാധ്യതയുണ്ട് . ബുധനാഴ്ച മുതൽ രാജ്യത്ത് തെക്കുകിഴക്കൻ കാറ്റ് ബാധിക്കുമെന്നും വ്യാഴാഴ്ച വൈകുന്നേരത്തോട് കൂടി അന്തരീക്ഷ ഈർപ്പം ഉയരുവാൻ സാധ്യതയുള്ളതായും അദ്ദേഹം അറിയിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ പകൽ സമയത്ത് മഴ മേഘങ്ങൾ തുടരുമെന്നതിനാൽ നേരിയ മൂടൽമഞ്ഞ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Rain in Kuwait from today