കൊവിഡ് വാക്സിൻ; മൂന്നാം കുത്തിവെപ്പിന് അംഗീകാരം നൽകി ഒമാൻ

കൊവിഡ് വാക്സിൻ; മൂന്നാം കുത്തിവെപ്പിന് അംഗീകാരം നൽകി ഒമാൻ
Oct 29, 2021 02:56 PM | By Susmitha Surendran

മസ്‍കത്ത്: ഒമാനില്‍ (Oman) കൊവിഡ് വാക്സിന്റെ (Covid vaccine) മൂന്നാം കുത്തിവെപ്പ് നൽകാൻ സുപ്രിം കമ്മറ്റി (Oman Supreme Committee) അംഗീകാരം നൽകി. രോഗബാധയേല്‍ക്കുക വഴി കൂടുതൽ അപകടസാധ്യതയുള്ള വിഭാഗത്തിൽപെട്ട ആൾക്കാർക്കായിരിക്കും ബൂസ്റ്റര്‍ ഡോസ് (Booster dose) നല്‍കി.

ഏതൊക്കെ വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നതെന്നും അതിനുള്ള വിശദമായ പദ്ധതിയും ഒമാൻ ആരോഗ്യ മന്ത്രാലയം (Oman Ministry of Health) ഉടൻ പ്രഖ്യാപിക്കും. അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നവംബർ ആദ്യവാരം മുതൽ കൊവിഡ് വാകിസിൻ നൽകാനും സുപ്രീം കമ്മറ്റി അനുവാദം നൽകിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പ്രതിരോധ വാക്സിൻ കാമ്പയിനുകൾ പുരോഗമിച്ചു വരുന്നുവെന്നും കമ്മറ്റി വ്യക്തമാക്കി. രാജ്യത്ത് ഇതിനോടകം 30,71,161 പേർക്ക് ആദ്യ ഡോസ് കുത്തിവെപ്പ് ലഭിച്ചു കഴിഞ്ഞു.

രണ്ട് കുത്തിവെപ്പുകളും പൂർത്തികരിച്ചവരുടെ എണ്ണം 26,73,961 ആണെന്നും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. 3,04,241 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,99,580 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 98.5 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്

Kovid vaccine; Oman approves third vaccine

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories