സൗദിയില്‍ യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ അഞ്ച് ദിവസമായി ചുരുക്കി

സൗദിയില്‍ യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ അഞ്ച് ദിവസമായി ചുരുക്കി
Sep 14, 2021 01:19 PM | By Truevision Admin

മനാമ: സൗദിയില്‍ യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ അഞ്ച് ദിവസമായി ചുരുക്കി. ഇളവ് ഈ മാസം 23 ന് ഉച്ചക്ക് 12 ന് ശേഷം രാജ്യത്തെത്തുന്നവര്‍ക്കായിരിക്കും ബാധകമാവുക. നിലവില്‍ ഏഴ് ദിവസമാണ് സമ്പര്‍ക്ക വിലക്ക്.

സൗദി അംഗീകരിച്ച കോവിഡ് വാക്സിനുകളില്‍ ഏതെങ്കിലും ഒരെണ്ണത്തിന്റെ ഒരു ഡോസ് എങ്കിലും എടുത്തുവരുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം. ഇവര്‍ സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലം ഹാജരാക്കണം.

സൗദിയില്‍ എത്തിയാല്‍ ക്വാറന്റൈനില്‍ പ്രവേശിച്ച് 24 മണിക്കൂറിനുള്ളില്‍ ആദ്യ ടെസ്റ്റും അഞ്ചാം ദിവസം രണ്ടാം ടെസ്റ്റും നടത്തണം. നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ലാത്തവരോടൊപ്പം വരുന്ന 18 വയസിന് താഴെയുള്ള വാക്സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് അഞ്ച് ദിവസം ഗാര്‍ഹിക ക്വാറന്റൈന്‍ ഉണ്ട്. ഇവരില്‍ എട്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് അഞ്ചാം ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും ഉണ്ട്.

In Saudi Arabia, the mandatory hotel quarantine for travelers has been reduced to five days

Next TV

Related Stories
Top Stories