---
title: "ലഹരിമരുന്ന് കടത്ത്; ബീച്ചില്‍ വിദഗ്ധമായി ഒളിപ്പിച്ച 231 കഞ്ചാവ് പൊതികള്‍ പിടികൂടി"
english_title: "drug trafficking; 231 bags of ganja, cleverly hidden on the beach, were seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/81857/drug-trafficking-231-bags-of-ganja-cleverly-hidden-on-the-beach-were-seized"
published_at: "2022-11-24T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637f853db4b4b_drugs.jpg"
keywords: []
---

# ലഹരിമരുന്ന് കടത്ത്; ബീച്ചില്‍ വിദഗ്ധമായി ഒളിപ്പിച്ച 231 കഞ്ചാവ് പൊതികള്‍ പിടികൂടി

> **Lead Summary:** **മസ്‌കറ്റ്: **ഒമാനില്‍ കഞ്ചാവ് വേട്ട. ബീച്ചില്‍ വിദഗ്ധമായി ഒളിപ്പിച്ച കഞ്ചാവ് പിടികൂടിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. അല്‍ വുസ്ത ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് 231 കഞ്ചാവ് പൊതികളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി.

## Article Content

**മസ്‌കറ്റ്: **ഒമാനില്‍ കഞ്ചാവ് വേട്ട. ബീച്ചില്‍ വിദഗ്ധമായി ഒളിപ്പിച്ച കഞ്ചാവ് പിടികൂടിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. അല്‍ വുസ്ത ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് 231 കഞ്ചാവ് പൊതികളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി.

ദോഫാര്‍ ഗവര്‍ണറേറ്റിലെ പൊലീസിന്റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസ് ലഹരിമരുന്ന് കടത്തിയ ഒരു ബോട്ട് പിടിച്ചെടുത്തിരുന്നു. 1,026 ഖാട്ട് പാക്കറ്റുകളാണ് പിടിച്ചെടുത്തത്.

ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനിലെ സൗത്ത് അല്‍ ബാത്തിന പൊലീസ് കമാന്‍ഡും കോസ്റ്റ് ഗാര്‍ഡ് പൊലീസും സംയുക്തമായി ലഹരിക്കടത്ത് സംഘത്തെ വലയിലാക്കിയിരുന്നു.

പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ പുറത്തുവിട്ടു. അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിച്ചുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/81857/drug-trafficking-231-bags-of-ganja-cleverly-hidden-on-the-beach-were-seized)