കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം നാളെ

കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം നാളെ
Nov 26, 2022 09:34 PM | By Susmitha Surendran

ദുബായ്: ഓരോ പ്രവാസിയും അവരുടെ ജന്മ നാടിനെ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് പ്രവാസി കൂട്ടായ്മ. പ്രവാസ ലോകത്ത് നിന്നും അവർ തങ്ങളുടെ ജോലിയിൽ മുഴുകുമ്പോഴും ജന്മനാട്ടിൽ നിന്നും വിദൂരമാണെന്ന തോന്നൽ മിക്ക പ്രവാസികൾക്കും അനുഭവപ്പെടാതിരിക്കുവാനുള്ള പ്രധാന കാരണം പ്രവാസി കൂട്ടായ്മകളുടെ സാന്നിധ്യമാണ്.

വടകര എൻ ആർ ഐ ഫോറത്തിന്റെ ഇരുപതാം വാർഷികം "വടകര പ്രവാസോത്സവം 2022" എന്ന തലക്കെട്ടിൽ വിവിധ കലാപരിപാടികളോടെ നാളെ ആഘോഷിക്കുകയാണ്. ഞായറാഴ്ച്ച വൈകിട്ട് മൂന്നുമണിക്ക് ദുബായ് അൽ-ഖിസൈസിലെ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപമുള്ള ക്രസന്റ് സ്കൂളിലാണ് പരിപാടി.

ചിത്രരചന മത്സരം, നൃത്തനൃത്ത്യങ്ങൾ, ഘോഷയാത്ര, ഗാനമേള തുടങ്ങിയവ സംഘടിപ്പിക്കും. പരിപാടിയുടെ മുഖ്യാതിഥിയായി ആഗോള സമാധാന അംബാസഡർ കൂടിയായ ഹുദൈഫ ഇബ്രാഹിം ചടങ്ങിൽ എത്തുന്നത് ചടങ്ങിന്റെ മാറ്റുകൂട്ടും.

കൂടാതെ താജുദ്ദീൻ വടകര ഉൾപ്പെടെയുള്ള വിവിധ കലാ ശ്രേണിയിൽപ്പെട്ട പ്രമുഖരും പങ്കെടുക്കും.വടകരയിലെ പതിനായിരക്കണക്കിന് വരുന്ന പ്രവാസികളാണ് യുഎഇയിലെ വിവിധ ഭാഗങ്ങളിൽ പ്രവാസിയായി ജീവിതം മുന്നോട്ടു നീക്കുന്നത്.

അതുകൊണ്ട് കടത്തനാടിന്റെ കൂട്ടായ്മയായ വടകര എൻ ആർ ഐ ഫോറം അവരെ എല്ലാവരെയും സ്വാഗതം ചെയ്യുകയാണ്. തിരക്കൊഴിഞ്ഞ വേളകൾക്ക് ജന്മനാടിന്റെ അനുഭൂതി നൽകാൻ നമുക്കൊരുമിച്ചു ആഘോഷിക്കാമെന്ന് ജനറൽ കൺവീനർ കെപി മുഹമ്മദ് പേരോട് പറഞ്ഞു.

Two decades of fellowship; Vadakara's own exile festival tomorrow

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories










News Roundup






//Truevisionall