പ്രവാസികളെ വിവാഹം ചെയ്യുന്ന സ്വദേശി സ്‍ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

പ്രവാസികളെ വിവാഹം ചെയ്യുന്ന സ്വദേശി സ്‍ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Dec 1, 2022 08:49 PM | By Vyshnavy Rajan

കുവൈത്ത് സിറ്റി : കഴിഞ്ഞ 11 മാസത്തിനിടെ കുവൈത്തില്‍ വിദേശികളെ വിവാഹം ചെയ്‍ത് 1262 പേരെന്ന് കണക്കുകള്‍. കുവൈത്ത് സ്വദേശികളായ 488 സ്‍ത്രീകള്‍ ഇക്കാലയളവില്‍ പ്രവാസികളായ പുരുഷന്മാരെ വിവാഹം ചെയ്‍തു.

വിദേശികളെ വിവാഹം ചെയ്യുന്ന കുവൈത്തി വനിതകളുടെ എണ്ണത്തില്‍ 46 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുവൈത്തി വനിതകളെ വിവാഹം ചെയ്‍ത 81 പേര്‍ ഒരു രാജ്യത്തെയും പൗരത്വമില്ലാത്ത ബിദൂനികള്‍ എന്നറിയപ്പെടുന്ന വിഭാഗക്കാരാണ്.

സ്വദേശി വനിതകളെ വിവാഹം ചെയ്ത പ്രവാസികളില്‍ ഏതെണ്ടാല്ലാവരും അറബ് വംശജരാണ്. ഇതോടൊപ്പം ഈ വര്‍ഷത്തെ ആദ്യ 11 മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിദേശികളായ സ്‍ത്രീകളെ വിവാഹം ചെയ്ത കുവൈത്ത് സ്വദേശികളായ പുരുഷന്മാരുടെ എണ്ണം 774 ആണ്.

ആകെ 8,594 വിവാഹങ്ങളാണ് കുവൈത്തില്‍ ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ളത്. ഇവരില്‍ 7332 വിവാഹങ്ങളും സ്വദേശികളായ സ്‍ത്രീ - പുരുഷന്മാര്‍ തമ്മിലാണ്. ആകെ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങളില്‍ 85.5 ശതമാനവും സ്വദേശികള്‍ തമ്മിലാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Increase in the number of native women marrying expatriates

Next TV

Related Stories
ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റ കുഞ്ഞ് മരിച്ചു

Jan 29, 2023 01:39 PM

ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റ കുഞ്ഞ് മരിച്ചു

ആറു മാസം പ്രായമുള്ള മകൾ അർവയാണ് റിയാദിൽനിന്ന്​ 400 കിലോമീറ്ററകലെയുള്ള അൽഖസറ ജനറൽ ആശുപത്രിയിൽ...

Read More >>
സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആറ് പേര്‍ക്ക് പരുക്ക്

Jan 29, 2023 07:32 AM

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആറ് പേര്‍ക്ക് പരുക്ക്

ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തി മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍...

Read More >>
പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത് വന്‍തുക

Jan 29, 2023 06:25 AM

പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത് വന്‍തുക

പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത്...

Read More >>
കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Jan 29, 2023 06:21 AM

കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കാര്‍ കഴുകാത്തതിന്റെ പേരില്‍ പ്രവാസിയെ മര്‍ദിച്ച ഉദ്യോഗസ്ഥന്‍...

Read More >>
Top Stories