---
title: "ഒമാനില്‍ ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി പ്രചാരണം; നിഷേധിച്ച് പൊലീസ്"
english_title: "Propaganda that kidnapping gangs operate in Oman; The police denied"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/83363/propaganda-that-kidnapping-gangs-operate-in-oman-the-police-denied"
published_at: "2022-12-04T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638ca98817129_Untitled-1.jpg"
keywords: []
---

# ഒമാനില്‍ ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി പ്രചാരണം; നിഷേധിച്ച് പൊലീസ്

> **Lead Summary:** **മസ്‌കറ്റ് : **ഒമാനില്‍ ആളുകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോകുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നിഷേധിച്ച് റോയല്‍ ഒമാന്‍ പൊലീസ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയെന്നും ഇത്തരം സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

## Article Content

**മസ്‌കറ്റ് : **ഒമാനില്‍ ആളുകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോകുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നിഷേധിച്ച് റോയല്‍ ഒമാന്‍ പൊലീസ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയെന്നും ഇത്തരം സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ആളുകളെ പ്രലോഭിപ്പിച്ച് കൂടെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് അവരെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന ചില സംഘങ്ങളുണ്ടെന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപക പ്രചരണം നടന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് പൊലീസ് പറഞ്ഞു. സമൂഹത്തില്‍ ഭയമുളവാക്കുന്നതും പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/83363/propaganda-that-kidnapping-gangs-operate-in-oman-the-police-denied)