യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം ഒരു വര്‍ഷത്തിന് ശേഷം വീണ്ടും നൂറില്‍ താഴെ

യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം ഒരു വര്‍ഷത്തിന് ശേഷം വീണ്ടും നൂറില്‍ താഴെ
Dec 4, 2022 07:53 PM | By Vyshnavy Rajan

അബുദാബി : യുഎഇയില്‍ ഇന്ന് 74 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നൂറില്‍ താഴെയെ‍ത്തുന്നത്.

അതേസമയം രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരുന്ന ഏതാണ്ടെല്ലാ നിയന്ത്രണങ്ങളും ഇതിനോടകം തന്നെ പിന്‍വലിച്ചിട്ടുണ്ട്.

ഞായറാഴ്ച യുഎഇയില്‍ 74 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിക്കുകയും, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 202 പേര്‍ രോഗമുക്തരാവുകയും ചെയ്‍തപ്പോള്‍ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.

ഇതുവരെ 197.3 ദശലക്ഷ്യം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇതിന് മുമ്പ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നായിരുന്നു യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തുന്നത്. അന്ന് 92 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

കൊവിഡ് പ്രതിസന്ധിക്കെതിരെ നടത്തിയ ശക്തമായ പോരാട്ടം ഏതാണ്ട് പൂര്‍ണമായി വിജയം കണ്ട സാഹചര്യത്തില്‍ യുഎഇയില്‍ ഇപ്പോള്‍ കാര്യമായ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലില്ല.

അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെ (സേഹ) കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അബുദാബി, അല്‍ ഐന്‍, ദുബൈ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ കൊവിഡ് സ്‍ക്രീനിങ് സെന്ററുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന ദേശീയ ദിനാഘോഷങ്ങളില്‍ ഉള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങളോ മാസ്‍ക് ധരിക്കുന്നത് പോലുള്ള നിബന്ധനകളോ ഇല്ല.

The number of new covid cases in the UAE is below 100 again after a year

Next TV

Related Stories
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

Apr 24, 2024 03:37 PM

#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി....

Read More >>
#bodyfound  | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

Apr 24, 2024 02:26 PM

#bodyfound | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക്...

Read More >>
#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Apr 24, 2024 12:17 PM

#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഒന്നര മാസം മുമ്പാണ് ഓട്ടോമൊബൈൽ എഞ്ചിനിയറായ ഇദ്ദേഹം റിയാദിൽ...

Read More >>
#FLIGT | കെ.എം.സി.സിയുടെ മൂന്നാമത്തെ വോട്ടുവിമാനം ഇന്ന് രാത്രി ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കും

Apr 24, 2024 09:14 AM

#FLIGT | കെ.എം.സി.സിയുടെ മൂന്നാമത്തെ വോട്ടുവിമാനം ഇന്ന് രാത്രി ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കും

നാട്ടിലെത്തുന്ന പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ പ്രമുഖ നേതാക്കന്‍മാരുള്‍പ്പെടെ വിമാനത്താവളത്തില്‍ എത്തുമെന്നും ഇവര്‍...

Read More >>
#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Apr 23, 2024 07:55 PM

#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ഉദ്യോഗസ്ഥർ ടാക്‌സിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രവാസികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതർ...

Read More >>
Top Stories