---
title: "ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്ക്"
english_title: "Man injured after falling from mountain in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/87049/man-injured-after-falling-from-mountain-in-oman"
published_at: "2022-12-24T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7186fa0ff6_oman.jpg"
keywords: []
---

# ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്ക്

> **Lead Summary:** **മസ്‌കറ്റ് : **ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. അവാബി വിലായത്തിലെ മലമുകളില്‍ നിന്ന് വീണാണ് അപകടം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.

## Article Content

**മസ്‌കറ്റ് : **ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. അവാബി വിലായത്തിലെ മലമുകളില്‍ നിന്ന് വീണാണ് അപകടം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.

തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പ്രഥമിക ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/87049/man-injured-after-falling-from-mountain-in-oman)