പ്രവാസി മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
Nov 4, 2021 07:22 AM | By Vyshnavy Rajan

റിയാദ് : പ്രവാസി മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചുതിരുവനന്തപുരം സ്വദേശിയും ജിദ്ദ കിംഗ് അബ്ദുല്ല യുനിവേഴ്സിറ്റിയിലെ മുന്‍ ഓപ്പറേഷന്‍സ് മാനേജരും ഇപ്പോള്‍ റിയാദ് അക്കാരിയ കമ്പനിയില്‍ ഉദ്യോഗസ്ഥനുമായ ജലീല്‍ മാലിക് (54) ആണ് നിര്യാതനായത്.

കൊച്ചി സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലറും കേരള സര്‍വകലാശാല രജിസ്റ്റാറുമായിരുന്ന മീരാന്‍ മാലിക് മുഹമ്മദിന്റെയും തിരുവനന്തപുരം വനിതാ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രോഫ ജമീല ബീവിയുടെയും മകനാണ്. പ്രേം നസീറിന്റെ സഹോദരിയുടെ മകളായ സറീന ജലീല്‍ (മുന്‍ വൈസ് പ്രിന്‍സിപ്പല്‍ അല്‍വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ജിദ്ദ) ആണ് ഭാര്യ. ഇര്‍ഫാന്‍ മുഹമ്മദ്, ഇംറാന്‍ മുഹമ്മദ് (യു.കെയില്‍ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ഥി) എന്നിവര്‍ മക്കളാണ്.

രണ്ട് സഹോദരിമാരുണ്ട്. ചെവ്വാഴ്ച രാത്രി റിയാദിലെ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ നാട്ടില്‍നിന്ന് ഭാര്യ വിളിച്ചിട്ടും ഫോണില്‍ കിട്ടാതായതിനെത്തുടര്‍ന്ന് അയല്‍വാസിയെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളും കമ്പനി അധികൃതരും വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുബായില്‍ അമ്മാര്‍ ഗ്രൂപ്പില്‍ ജോലി ചെയ്തിട്ടുള്ള ജലീല്‍ ജിദ്ദ ഉള്‍പ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘകാലമായി വിവിധ പ്രൊജക്ടുകളില്‍ ജോലി ചെയ്തിട്ടുണ്ട്. നാട്ടില്‍ കാര്‍ഷിക വകുപ്പില്‍ അഗ്രികള്‍ച്ചര്‍ ഓഫീസറായിരിക്കെ അവധിയിലാണ് വിദേശത്ത് ജോലിക്കെത്തിയത്.

ഭാര്യ സെറീനയും അഗ്രികള്‍ച്ചര്‍ ഓഫീസറാണ്. സൗദിയില്‍നിന്ന് തിരിച്ചെത്തി അടുത്തിടെയാണ് സറീന ജോലിയില്‍ പ്രവേശിച്ചത്. അതിനാല്‍ ജലീല്‍ റിയാദില്‍ തനിച്ചായിരുന്നു താമസം. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Expatriate Keralite dies of heart attack in Riyadh

Next TV

Related Stories
ദുബൈ ജബല്‍ അലി തുറമുഖത്തെ തീപിടുത്തം അശ്രദ്ധ കാരണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ച് പേര്‍ കുറ്റക്കാര്‍

Aug 18, 2022 08:57 AM

ദുബൈ ജബല്‍ അലി തുറമുഖത്തെ തീപിടുത്തം അശ്രദ്ധ കാരണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ച് പേര്‍ കുറ്റക്കാര്‍

ദുബൈ ജബല്‍ അലി തുറമുഖത്തെ തീപിടുത്തം അശ്രദ്ധ കാരണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ച് പേര്‍...

Read More >>
കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത പ്രവാസി യുവാവ് അറസ്റ്റില്‍

Aug 18, 2022 07:56 AM

കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത പ്രവാസി യുവാവ് അറസ്റ്റില്‍

താനുമായുള്ള ബന്ധം തുടര്‍ന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍ത്...

Read More >>
ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു

Aug 17, 2022 09:29 PM

ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍...

Read More >>
കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍ അറസ്റ്റില്‍

Aug 17, 2022 07:55 AM

കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍...

Read More >>
യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക് പരിക്ക്

Aug 16, 2022 09:12 PM

യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക് പരിക്ക്

യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക്...

Read More >>
മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

Aug 16, 2022 07:21 AM

മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

ഒമാനില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി....

Read More >>
Top Stories