---
title: "ഖത്തറിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ തൂവ്വക്കുന്ന് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി"
english_title: " The body of a native of Thoovakkunnu, who collapsed at his residence in Qatar, was taken home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/9/the-body-of-a-native-of-thoovakkunnu-who-collapsed-at-his-residence-in-qatar-was-taken-home"
published_at: "2021-09-14T13:36:00+05:30"
category: "Qatar"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614058408d636_abdhurahimaan.jpg"
keywords: []
---

# ഖത്തറിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ തൂവ്വക്കുന്ന് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

> **Lead Summary:** ദോഹ: ഖത്തറിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ തൂവ്വക്കുന്ന് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖത്തറിലെ താമസ സ്ഥലത്തെ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ച കണൂര്‍ തൂവ്വക്കുന്ന് സ്വദേശി കുനിയിൽ അബ്ദുൽ റഹ്മാൻ ന്‍റെ മൃതദേഹമാണ് തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദോഹയിൽ നിന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം താമസ സ്ഥലത്ത് കുഴഞ്ഞുവീണത്. തുടർന്ന് ഹമദ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഖത്തറിൽ ബിസിനസ് നടത്തിവന്നിരുന്ന അബ്ദുൽ റഹ്മാൻ അസ്മീർ ട്രേഡിങ് കന്പനിയുടെ പാർട്ണറായിരുന്നു. പരേതനായ കുനിയിൽ അമ്മദ് ഹാജി - ആയിശ ദന്പതികളുടെ മകനാണ്. ഭാര്യ-സഫ്രജ. മൂന്ന് മക്കളുണ്ട്. 

## Article Content

ദോഹ: ഖത്തറിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ തൂവ്വക്കുന്ന് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖത്തറിലെ താമസ സ്ഥലത്തെ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ച കണൂര്‍ തൂവ്വക്കുന്ന് സ്വദേശി കുനിയിൽ അബ്ദുൽ റഹ്മാൻ ന്‍റെ മൃതദേഹമാണ് തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദോഹയിൽ നിന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം താമസ സ്ഥലത്ത് കുഴഞ്ഞുവീണത്. തുടർന്ന് ഹമദ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഖത്തറിൽ ബിസിനസ് നടത്തിവന്നിരുന്ന അബ്ദുൽ റഹ്മാൻ അസ്മീർ ട്രേഡിങ് കന്പനിയുടെ പാർട്ണറായിരുന്നു. പരേതനായ കുനിയിൽ അമ്മദ് ഹാജി - ആയിശ ദന്പതികളുടെ മകനാണ്. ഭാര്യ-സഫ്രജ. മൂന്ന് മക്കളുണ്ട്. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/9/the-body-of-a-native-of-thoovakkunnu-who-collapsed-at-his-residence-in-qatar-was-taken-home)