---
title: "സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "The body of an expatriate Malayali who died in Saudi Arabia was brought home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/92562/the-body-of-an-expatriate-malayali-who-died-in-saudi-arabia-was-brought-home"
published_at: "2023-01-26T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d254a4926af_death.jpg"
keywords: []
---

# സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ് : **റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽ മരിച്ച തിരുവനന്തപുരം മണക്കാട് മലയംവിളാകം കമലേശ്വരം സ്വദേശി ദേവീകൃപ തോട്ടം വീട്ടിൽ സുരേന്ദ്രൻ ചെട്ടിയാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

## Article Content

**റിയാദ് : **റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽ മരിച്ച തിരുവനന്തപുരം മണക്കാട് മലയംവിളാകം കമലേശ്വരം സ്വദേശി ദേവീകൃപ തോട്ടം വീട്ടിൽ സുരേന്ദ്രൻ ചെട്ടിയാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാത്രിയിൽ എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.

പിതാവ് - അപ്പുകുട്ടൻ ചെട്ടിയാർ (പരേതൻ), മാതാവ് - ലക്ഷ്മി അമ്മാൾ (പരേത), ഭാര്യ - പ്രേമ, മക്കൾ - പ്രമോദ്, പ്രവീണ. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, തിരുവനന്തപുരം ജില്ലാ കെ.എം.സി.സി ഭാരവാഹികളായ നവാസ് ബീമാപ്പള്ളി, നജീബ് അഞ്ചൽ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/92562/the-body-of-an-expatriate-malayali-who-died-in-saudi-arabia-was-brought-home)