---
title: "മലയാളി വിദ്യാർത്ഥി റിയാദിൽ അന്തരിച്ചു "
english_title: "Malayali student passed away in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/93957/malayali-student-passed-away-in-riyadh"
published_at: "2023-02-01T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da9b3a930aa_death.jpg"
keywords: []
---

# മലയാളി വിദ്യാർത്ഥി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: **അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി റിയാദിൽ അന്തരിച്ചു. തൃശൂർ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി.എസ്.

## Article Content

**റിയാദ്: **അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി റിയാദിൽ അന്തരിച്ചു. തൃശൂർ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി.എസ്.

അബുവിന്റെ മകള്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന (21) ആണ് മരിച്ചത്. റിയാദിൽ ഖബറടക്കി. റിയാദ് നൂറാ കോളജ് വിദ്യാർത്ഥിനിയായിരുന്നു ജുമാന.

പിതാവ്​ അനസ്​ സോണി കമ്പനിയുടെ റിയാദ്​ ബ്രാഞ്ചിൽ ജീവനക്കാരനാണ്​. റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളിൽ അധ്യാപികയാണ്​ മാതാവ്​ ഷൈനി. സഹോദരിമാര്‍: യാരാ ജുഹാന, റോയ റസാന (ഇരുവരും റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാർത്ഥികൾ).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/93957/malayali-student-passed-away-in-riyadh)