വാ​ഹ​ന​ങ്ങ​ള്‍ പു​റ​ന്ത​ള്ളു​ന്ന മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് ക​ണ്ടെ​ത്താ​ന്‍ പുതിയ സാ​ങ്കേ​തി​ക​വി​ദ്യ

വാ​ഹ​ന​ങ്ങ​ള്‍ പു​റ​ന്ത​ള്ളു​ന്ന മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് ക​ണ്ടെ​ത്താ​ന്‍ പുതിയ സാ​ങ്കേ​തി​ക​വി​ദ്യ
Feb 5, 2023 04:24 PM | By Vyshnavy Rajan

അ​ബൂ​ദാബി : വാ​ഹ​ന​ങ്ങ​ള്‍ പു​റ​ന്ത​ള്ളു​ന്ന മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ അ​ബൂ​ദ​ബി​യി​ലെ നി​ര​ത്തു​ക​ളി​ല്‍ സ​ജ്ജീ​ക​രി​ച്ചു. ലേ​സ​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യ റി​മോ​ട്ട് സെ​ന്‍സി​ങ് സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ന​വീ​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തു​ക​ളി​ല്‍ പു​റ​ന്ത​ള്ളു​ന്ന മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ അ​ള​വ് ഈ ​സം​വി​ധാ​നം ക​ണ്ടെ​ത്തു​മെ​ന്ന് അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ന്‍സി അ​റി​യി​ച്ചു.

4 എ​ര്‍ത് ഇ​ന്‍റ​ലി​ജ​ന്‍സ് ക​ണ്‍സ​ള്‍ട്ട​ന്‍സി എ​ല്‍.​എ​ല്‍.​സി, യു.​എ​സ് ക​മ്പ​നി​യാ​യ ഹാ​ഗ​ര്‍ എ​ന്‍വ​യോ​ണ്‍മെ​ന്‍റ​ല്‍ ആ​ന്‍ഡ് അ​റ്റ്മോ​സ്ഫ​റി​ക് ടെ​ക്നോ​ള​ജീ​സ് (ഹീ​റ്റ്) എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം എ​മി​റേ​റ്റി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഹീ​റ്റി​ന്‍റെ എ​മി​ഷ​ന്‍സ് ഡി​റ്റ​ക്ഷ​ന്‍ ആ​ന്‍ഡ് റി​പോ​ര്‍ട്ടി​ങ് എ​ന്ന റി​മോ​ട്ട് സെ​ന്‍സി​ങ് സം​വി​ധാ​ന​മാ​ണ് റോ​ഡു​ക​ളി​ലെ മ​ലി​നീ​ക​ര​ണ അ​ള​വ് ക​ണ്ടെ​ത്തു​ക. അ​ബൂ​ദ​ബി​യി​ലെ ആ​റി​ട​ങ്ങ​ളി​ലാ​യി മൂ​ന്നാ​ഴ്ച​ക്കാ​ല​മാ​വും ഈ ​സം​വി​ധാ​നം പ​രീ​ക്ഷി​ക്കു​ന്ന​ത്.

വാ​ഹ​ന​ത്തി​ന്‍റെ പു​ക​ക്കു​ഴ​ലി​ലൂ​ടെ പു​റ​ന്ത​ള്ളു​ന്ന മ​ലി​നീ​ക​ര​ണ തോ​ത് അ​ള​ക്കു​ന്ന​തി​നു പു​റ​മേ ന​മ്പ​ര്‍പ്ലേ​റ്റ് പ​രി​ശോ​ധി​ച്ച് വാ​ഹ​നം ഏ​ത് മോ​ഡ​ലാ​ണ്, ഏ​ത്​ ഇ​ന്ധ​ന​മാ​ണ്​ നി​റ​ക്കു​ന്ന​ത്, വാ​ഹ​ന​ത്തി​ന്‍റെ ഭാ​രം, മ​ലി​നീ​ക​ര​ണ നി​ല​വാ​രം മു​ത​ലാ​യ കാ​ര്യ​ങ്ങ​ളും സം​വി​ധാ​നം ശേ​ഖ​രി​ക്കും. ഉ​ട​മ​യു​ടെ വ്യ​ക്തി​പ​ര​മാ​യ യാ​തൊ​രു വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ മ​ലി​നീ​ക​ര​ണം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും അ​വ​യു​ടെ സാ​ങ്കേ​തി​ക​വി​ദ്യ​യും തി​രി​ച്ച​റി​യു​ന്ന​തി​നും ഭാ​വി ന​യ​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി വാ​യു മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​നു​ള്ള പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

New technique to detect pollution levels emitted by vehicles Poetry

Next TV

Related Stories
#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

Apr 26, 2024 11:15 AM

#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക്...

Read More >>
#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 08:06 PM

#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം...

Read More >>
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

Apr 24, 2024 03:37 PM

#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി....

Read More >>
Top Stories