പ്ര​വാ​സി​ക​ൾ​ക്ക്​ വി​വി​ധ സേ​വ​ന​ങ്ങ​ൾ; ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ ക്യാ​മ്പ്​ ഇന്ന് സു​ഹാറിൽ

പ്ര​വാ​സി​ക​ൾ​ക്ക്​ വി​വി​ധ സേ​വ​ന​ങ്ങ​ൾ; ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ ക്യാ​മ്പ്​ ഇന്ന് സു​ഹാറിൽ
Mar 3, 2023 12:24 PM | By Nourin Minara KM

മ​സ്ക​ത്ത്​: പ്ര​വാ​സി​ക​ൾ​ക്ക്​ വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ എം​ബ​സി, സു​ഹാ​ർ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള കോ​ൺ​സു​ലാ​ർ ക്യാ​മ്പ്​ വെ​ള്ളി​യാ​ഴ്ച ​ ന​ട​ക്കും.

സു​ഹാ​റി​ലെ പാം ​ഗാ​ർ​ഡ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ​യാ​യി​രി​ക്കും ക്യാ​മ്പ്. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ​യും ബി.​എ​ൽ.​എ​സ് ഒ​മാ​നി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ സം​ബ​ന്ധി​ക്കും.

പ​വ​ർ ഓ​ഫ് അ​റ്റോ​ണി, വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ​ത്യ​വാ​ങ്മൂ​ലം തു​ട​ങ്ങി​യ​വ​യു​ടെ അ​റ്റ​സ്​​റ്റേ​ഷ​ൻ, പാ​സ്‌​പോ​ർ​ട്ടി​ൽ പേ​രി​ന്റെ അ​ക്ഷ​ര​വി​ന്യാ​സ​ത്തി​ലോ കു​ടും​ബ​പ്പേ​ര് ചേ​ർ​ക്കു​ന്ന​തി​നോ പേ​രു​ക​ൾ വി​ഭ​ജി​ക്കു​ന്ന​തി​നോ ഉ​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്ക​ൽ, ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ, എ​ൻ.​ആ​ർ.​ഐ, സി.​ഐ.​ഡ​ബ്ല്യു.​ജി (ഗ​ൾ​ഫി​ലെ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ൾ) എ​ന്നീ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ, ഇ​ന്ത്യ​യി​ൽ വാ​യ്പ എ​ടു​ക്കു​ന്ന​തി​നു​ള്ള സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ​നി​ന്നും ല​ഭി​ക്കു​ന്ന​താ​ണെ​ന്ന്​ സു​ഹാ​ർ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​പേ​ക്ഷ​ക​ൾ​ക്കും മ​റ്റു സേ​വ​ന​ങ്ങ​ൾ​ക്കും വ​രു​ന്ന​വ​ർ പാ​സ്‌​പോ​ർ​ട്ട്, സി​വി​ൽ ഐ.​ഡി കാ​ർ​ഡ്​ എ​ന്നി​വ​യു​ടെ അ​സ്സ​ലും പ​ക​ർ​പ്പും കൊ​ണ്ടു​വ​​രേ​ണ്ട​താ​ണ്. അ​തേ​സ​മ​യം, സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Indian Embassy Consular Camp in Suhar today

Next TV

Related Stories
'പൊൻപിറ കണ്ടു' , ഒമാനൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ ചെറിയ പെരുന്നാൾ

Mar 29, 2025 08:57 PM

'പൊൻപിറ കണ്ടു' , ഒമാനൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ ചെറിയ പെരുന്നാൾ

ഒമാനിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ. മക്കയിൽ പെരുന്നാൾ നമസ്‌കാരം രാവിലെ...

Read More >>
യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Mar 29, 2025 08:47 PM

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

ദുബായിലുടനീളമുള്ള 680ലേറെ പള്ളികളിലും പ്രാർഥന രാവിലെ 6.30ന് ആരംഭിക്കും. ഷാർജ നഗരത്തിലും ഹംറിയ പ്രദേശത്തും രാവിലെ 6.28 നായിരിക്കും പെരുന്നാൾ...

Read More >>
മക്കയിൽ നോമ്പ് മുറിക്കുന്നത് ഈ പാനീയം നുകർന്ന്, റമദാനിൽ വിതരണം ചെയ്യുന്നത് 400 ലിറ്റർ സൗദി കോഫിയെന്ന് അധികൃതർ

Mar 12, 2025 09:02 PM

മക്കയിൽ നോമ്പ് മുറിക്കുന്നത് ഈ പാനീയം നുകർന്ന്, റമദാനിൽ വിതരണം ചെയ്യുന്നത് 400 ലിറ്റർ സൗദി കോഫിയെന്ന് അധികൃതർ

അൽ ഹുദൈബിയ അസോസിയേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ സർവീസസിന്റെ നേതൃത്വത്തിൽ ബദ്ർ സെന്ററാണ് ഈ പദ്ധതി...

Read More >>
 ആ​ഘോഷത്തിൽ മുങ്ങി യുഎഇ; നിരത്തുകളിൽ അലങ്കാര വിളക്കുകൾ, തെരുവുകൾ സജീവം

Mar 6, 2025 04:13 PM

ആ​ഘോഷത്തിൽ മുങ്ങി യുഎഇ; നിരത്തുകളിൽ അലങ്കാര വിളക്കുകൾ, തെരുവുകൾ സജീവം

ഷോപ്പിങ്ങിനും മറ്റുമായി തെരുവുകളിൽ എത്തുന്നത് ദിവസവും നിരവധി...

Read More >>
പു​തു​മ​ക​ളോ​ടെ അ​ബ്ര; ഇ​നി 24 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാം

Feb 18, 2025 08:25 PM

പു​തു​മ​ക​ളോ​ടെ അ​ബ്ര; ഇ​നി 24 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാം

സമുദ്ര സുരക്ഷാ ചട്ടങ്ങൾക്കായുള്ള ഗൾഫ് നിലവാര പരിശോധനാ സർട്ടിഫിക്കറ്റുകൾ ആർ‌ടി‌എ നേടിയിട്ടുണ്ട്....

Read More >>
പലചരക്ക് കടകളിൽ പുകയില വേണ്ട; സൗദിയിൽ പുതിയ നിയമം വരുന്നു

Feb 12, 2025 03:33 PM

പലചരക്ക് കടകളിൽ പുകയില വേണ്ട; സൗദിയിൽ പുതിയ നിയമം വരുന്നു

ഹോം ഡെലിവറി നടത്തുന്നവർക്ക് ഇതിനായുള്ള അനുമതി ഉണ്ടായിരിക്കണം. ജീവനക്കാർക്ക് പകർച്ചവ്യാധികൾ ഉണ്ടാകരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ ജീവനക്കാരെ ജോലിയിൽ...

Read More >>
Top Stories

News Roundup