ദുബൈ: റമദാനിൽ സ്വകാര്യ മേഖലയിലെ ജോലി സമയം മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. മുൻ മാസങ്ങളെ അപേക്ഷിച്ച് ദിവസത്തിൽ രണ്ട് മണിക്കൂർ കുറവായിരിക്കും റമദാനിലെ ജോലി സമയം.
യു.എ.ഇയിൽ സ്വകാര്യ മേഖലയിലെ ജോലി സമയം ദിവസം എട്ട് മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ എന്ന നിലയിലാണ്. റമദാനിൽ ഇത് ദിവസം ആറ് മണിക്കൂർ, ആഴ്ചയിൽ 36 മണിക്കൂർ എന്ന നിലയിലേക്ക് മാറും.
Also read:
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു
ഇതിൽ കൂടുതൽ സമയം ജോലി ചെയ്താൽ ഓവർ ടൈം ആനുകൂല്യങ്ങൾ നൽകണം. സ്ഥാപനത്തിലെ ജോലിയുടെ സ്വഭാവം അനുസരിച്ച് വിദൂര ജോലി സംവിധാനം ഏർപ്പെടുത്താം.
The Ministry of Human Resources announced the working hours of the private sector during Ramadan