നാല് പ്രവാസികളുടെ നേതൃത്വത്തില്‍ മദ്യനിര്‍മാണം; റെയ്ഡില്‍ കണ്ടെത്തിയത് വന്‍ സന്നാഹങ്ങള്‍

നാല് പ്രവാസികളുടെ നേതൃത്വത്തില്‍ മദ്യനിര്‍മാണം; റെയ്ഡില്‍ കണ്ടെത്തിയത് വന്‍ സന്നാഹങ്ങള്‍
Mar 20, 2023 08:39 PM | By Athira V

കുവൈത്ത് സിറ്റി: കവൈത്തില്‍ വിപുലമായ സംവിധാനങ്ങളുമായി പ്രവര്‍ത്തിച്ചിരുന്ന മദ്യ നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്. ഏതാനും പ്രവാസികളുടെ നേതൃത്വത്തില്‍ വഫ്റയില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രമാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി പൂട്ടിച്ചത്. നാല് പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തു. 240 ബാരലുകളില്‍ സൂക്ഷിച്ചിരുന്ന വാഷ് ഇവിടെ നിന്ന് പിടിച്ചെടുത്തു.

വാറ്റാന്‍ ഉപയോഗിച്ചിരുന്ന മൂന്ന് ടാങ്കുകളും ചൂടാക്കാന്‍ വേണ്ടി സജ്ജീകരിച്ചിരുന്ന മൂന്ന് ടാങ്കുകളും ഉള്‍പ്പെടെ വിപുലമായ സംവിധാനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കി വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന 471 ബോട്ടില്‍ മദ്യം പരിശോധനയ്ക്കിടെ പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റിലായ നാല് പ്രവാസികളും താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരാണ്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃര്‍ വെളിപ്പെടുത്തിയിട്ടില്ല. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. മദ്യ നിര്‍മാണ കേന്ദ്രത്തിന്റെയും പിടിച്ചെടുത്ത സാധനങ്ങളുടെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

Brewery led by four expatriates; Huge caches were found in the raid

Next TV

Related Stories
അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

Jun 2, 2023 10:32 PM

അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെ...

Read More >>
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

Jun 2, 2023 10:05 PM

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ...

Read More >>
റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

Jun 2, 2023 09:49 PM

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി...

Read More >>
Top Stories


News Roundup