#death | ഹൃദയാഘാതം; സാമൂഹിക പ്രവർത്തകൻ കോമു ഹാജി സൗദിയിൽ അന്തരിച്ചു

#death | ഹൃദയാഘാതം; സാമൂഹിക പ്രവർത്തകൻ കോമു ഹാജി സൗദിയിൽ അന്തരിച്ചു
Sep 7, 2024 03:21 PM | By Susmitha Surendran

ജിസാൻ: (gcc.truevisionnews.com) സാമൂഹിക പ്രവർത്തകനും കെ.എം.സി.സി ബൈഷ് ഏരിയ പ്രസിഡന്റുമായ മലപ്പുറം എടരിക്കോട് സ്വദേശി പരുത്തികുന്നൻ കോമുഹാജി (53) ഹൃദയാഘാതത്തെതുടർന്ന് സൗദിയിലെ ജിസാനിൽ അന്തരിച്ചു .

വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 20 വർഷമായി റാബഖ്, ജിസാൻ എന്നിവിടങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ഏഴ് വർഷമായി റിവൈവ കമ്പനി ബൈഷ് ശാഖാ മാനേജറായിരുന്നു. കെ.എം.സി.സി വേദികളിൽ സജീവസാന്നിധ്യമായിരുന്നു ഇദ്ദേഹം.

കോമുഹാജിയുടെ ആകസ്മികമായ വിയോഗം ജിസാൻ കെ.എം.സി.സിക്ക് തീരാനഷ്ടമാണെന്ന് സെൻട്രൽ കമ്മിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു.

ഭാര്യ: ഷമീമ മണ്ണിങ്ങൽ. മക്കൾ: മുഹമ്മദ് യാസീൻ (ദുബൈ), മുഹമ്മദ് അഞ്ചൽ, ഫാത്തിമ ഷെൻസ. പിതാവ്: പരേതനായ പരുത്തികുന്നൻ മുഹമ്മദ്‌ ഹാജി.

മാതാവ്: ഉണ്ണി പാത്തുമ്മ അഞ്ചുകണ്ടൻ (എടരിക്കോട് മുൻ പഞ്ചയത്ത് പ്രസിഡന്റ്), സഹോദരങ്ങൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഷാഫി, മുഹമ്മദ് ഇഖ്ബാൽ, പി.കെ. റംല, പി.കെ. സജിന, പി.കെ. ബുഷ്‌റ മോൾ. മയ്യിത്ത് സബിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

കുടുംബവുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ അറിയിച്ചു.

#heart #attack #Social #activist #KomuHaji #passed #away #Saudi

Next TV

Related Stories
#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

Oct 10, 2024 01:01 PM

#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ജ​ന സേ​വ​ന വി​ഭാ​ഗം...

Read More >>
#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

Oct 10, 2024 12:55 PM

#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

മി​ക​ച്ച തൊ​ഴി​ൽ വി​പ​ണി​യും തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ...

Read More >>
#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

Oct 10, 2024 10:25 AM

#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ എ​ഫ് -18 വി​മാ​ന​മാ​ണ്...

Read More >>
#BigTicketressult |  ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

Oct 10, 2024 09:57 AM

#BigTicketressult | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

മൂന്ന് വര്‍ഷം മുൻപാണ് പ്രസാദ് കൃഷ്ണപിള്ള യുഎഇയിലെത്തിയത്. അന്നുമുതൽ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ്...

Read More >>
#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

Oct 10, 2024 07:52 AM

#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യ​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ...

Read More >>
#DEATH | അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി അന്തരിച്ചു

Oct 9, 2024 09:06 PM

#DEATH | അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി അന്തരിച്ചു

അബ്ബാസിയ സെന്റ് ഡാനിയേല്‍ കംബോണി ഇടവകയിലെ സിറോ-മലബാര്‍ വിശ്വാസ പരിശീലന വിഭാഗം ഹെഡ്മാസ്റ്റര്‍ ജോബി തോമസ് മറ്റത്തിലിന്റെ സഹോദരിയാണ് ജോളി...

Read More >>
Top Stories