Mar 27, 2023 07:29 AM

അ​ബൂ​ദ​ബി: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി ഭ​ക്ഷ്യ സു​ര​ക്ഷ ഉ​ദ്യോ​​ഗ​സ്ഥ​ർ. സു​ര​ക്ഷി​ത ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ് അ​ബൂ​ദ​ബി കാ​ർ​ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി പ​രി​ശോ​ധ​ന​ക്കും ബോ​ധ​വ​ൽ​ക്ക​ര​ണ കാ​മ്പ​യി​നും തു​ട​ക്കം കു​റി​ച്ച​ത്.

ഭ​ക്ഷ്യ​ശാ​ല​ക​ൾ, വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ, വി​ത​ര​ണ​ക്കാ​ർ, വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, പ​ല​ച​ര​ക്കു​ക​ട​ക​ൾ, റ​സ്റ്റാ​റ​ന്‍റു​ക​ൾ, പ​ര​മ്പ​രാ​​ഗ​ത അ​ടു​ക്ക​ള​ക​ൾ, കാ​റ്റ​റി​ങ്​ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ​യി​ട​ത്തും റ​മ​ദാ​ൻ കാ​ല​ത്ത് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​​ഗ​മാ​യി ന​ട​പ​ടി. മാം​സ, മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ൾ, പ​ഴം-​പ​ച്ച​ക്ക​റി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭ​ക്ഷ്യ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​ദ്യോ​​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കും.

ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​തി​ലൂ​ടെ​യു​ണ്ടാ​വു​ന്ന സാ​മ്പ​ത്തി​ക പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ബോ​ധ​വ​ൽ​ക്ക​ര​ണ കാ​മ്പ​യി​നി​ൽ പ​റ​യു​ക. ഭ​ക്ഷ​ണ​ത്തി​ന്‍റെ മി​ത​മാ​യ ഉ​പ​യോ​​ഗ​ത്തെ​യും ഭ​ക്ഷ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും കു​റി​ച്ച് ഉ​ദ്യോ​​ഗ​സ്ഥ​ർ പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കും. ഭ​ക്ഷ​ണ​വി​ത​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ശു​ചി​ത്വം അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്തും. ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ദ്യോ​​ഗ​സ്ഥ​ർ ബോ​ധ​വ​ൽ​ക്ക​രി​ക്കും.

തൊ​ഴി​ലാ​ളി​ക​ൾ കൈ​യു​റ ധ​രി​ക്കു​ക​യും ത​ല​മ​റ​യ്ക്കു​ക​യും മാ​സ്ക് ധ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ഭ​ക്ഷ​ണം എ​ങ്ങ​നെ വാ​ങ്ങ​ണം, അ​വ സൂ​ക്ഷി​ക്കു​ന്ന​തി​നും പാ​ച​കം ചെ​യ്യു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും വി​ള​മ്പി ന​ൽ​കു​ന്ന​തി​ലു​മു​ള്ള ശ​രി​യാ​യ രീ​തി​ക​ൾ എ​ന്നി​വ​യെ കു​റി​ച്ച്​ മാ​ർ​​ഗ​നി​ർ​ദേ​ശം ന​ൽ​കും. റ​മ​ദാ​നി​ൽ ഭ​ക്ഷ​ണം വ​ൻ​തോ​തി​ൽ പാ​ഴാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് ഇ​ത്ത​ര​മൊ​രു ബോ​ധ​വ​ൽ​ക്ക​ര​ണം. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 800555 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​രി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് വ​കു​പ്പ് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Abu Dhabi tightens checks on Ramadan Food Safety Officers

Next TV

Top Stories










News Roundup