May 28, 2023 10:18 AM

ഷാ​ർ​ജ: 2015ന്​ ​ശേ​ഷം ഷാ​ർ​ജ​യി​ലെ ജ​ന​സം​ഖ്യ കു​തി​ച്ചു​യ​ർ​ന്ന​താ​യി സെ​ൻ​സ​സ്​ റി​പ്പോ​ർ​ട്ട്. എ​ട്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ 22 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ച്​ 14 ല​ക്ഷ​മാ​യി​രു​ന്ന ജ​ന​സം​ഖ്യ 18 ല​ക്ഷ​മാ​യ​താ​യാ​ണ്​ ക​ണ​ക്ക്. ബു​ധ​നാ​ഴ്ച​യാ​ണ്​ എ​മി​റേ​റ്റി​ലെ സെ​ൻ​സ​സ്​ റി​പ്പോ​ർ​ട്ട്​ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്.

ആ​കെ ജ​ന​സം​ഖ്യ​യി​ൽ ഇ​മാ​റാ​ത്തി സ​മൂ​ഹ​ത്തി​ന്‍റെ എ​ണ്ണം 2.08 ല​ക്ഷ​മാ​ണ് (11.5 ശ​ത​മാ​നം). ഇ​മാ​റാ​ത്തി​ക​ളി​ൽ സ്ത്രീ​ക​ളാ​ണ്​ കൂ​ടു​ത​ലു​ള്ള​ത്. 1.03 ല​ക്ഷം പു​രു​ഷ​ൻ​മാ​രും 1.05 ല​ക്ഷം സ്ത്രീ​ക​ളു​മാ​ണു​ള്ള​തെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം 2015ലേ​തി​ന് സ​മാ​ന​മാ​യി, ഷാ​ർ​ജ​യി​ലെ 16 ല​ക്ഷം പ്ര​വാ​സി ജ​ന​സം​ഖ്യ​യി​ൽ സ്ത്രീ​ക​ളേ​ക്കാ​ൾ ഇ​ര​ട്ടി പു​രു​ഷ​ന്മാ​രു​ണ്ടെ​ന്ന്​ ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു. പ്ര​വാ​സി പു​രു​ഷ​ൻ​മാ​രു​ടെ എ​ണ്ണം 12 ല​ക്ഷ​മാ​ണ്.

എ​മി​റേ​റ്റി​ലെ ജ​ന​സം​ഖ്യ​യു​ടെ 61 ശ​ത​മാ​ന​വും തൊ​ഴി​ലു​ള്ള​വ​രാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ 22 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. 20 മു​ത​ൽ 39 വ​യ​സ്സു​വ​രെ​യു​ള്ള യു​വാ​ക്ക​ളു​ടെ എ​ണ്ണം ഒ​മ്പ​ത് ല​ക്ഷ​ത്തി​ലേ​റെ വ​രു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​കെ ജ​ന​സം​ഖ്യ​യു​ടെ 51 ശ​ത​മാ​നം വ​രു​മി​ത്. 16 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള ഷാ​ർ​ജ സി​റ്റി​യി​ലാ​ണ്​ എ​മി​റേ​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ലം.

ഖോ​ർ​ഫ​ക്കാ​നി​ൽ 53,000, ക​ൽ​ബ 51,000, അ​ൽ ദൈ​ദ് 33,000, അ​ൽ ഹം​രി​യ 19,000, അ​ൽ മ​ദാം 18,000 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു സ്​​ഥ​ല​ങ്ങ​ളി​ലെ ജ​ന​സം​ഖ്യ. ഉ​ൾ​പ്ര​ദേ​ശ​മാ​യ ദി​ബ്ബ അ​ൽ ഹി​സ്‌​നി​ലെ ജ​ന​സം​ഖ്യ 15,000 ആ​യി​ട്ടു​ണ്ട്. അ​ൽ ബ​ത്താ​യി​ൽ 7000, മ​ലീ​ഹ​യി​ൽ 6000 എ​ന്നി​ങ്ങ​നെ​യാ​ണ്​ ജ​ന​സം​ഖ്യ. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ലാ​ണ്​ എ​മി​റേ​റ്റി​ൽ സെ​ൻ​സ​സ്​ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. പ്ര​ദേ​ശ​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന പ​ദ്ധ​തി​ക​ളെ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന്​ സെ​ൻ​സ​സ്​ സ​ഹാ​യി​ക്കു​മെ​ന്ന്​ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി പ്ര​ത്യാ​ശ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ഏ​റ്റ​വും പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ളും ഡാ​റ്റാ ക​ല​ക്ഷ​ൻ രീ​തി​ക​ളും ഉ​പ​യോ​ഗി​ച്ച്​ 10 പ​ട്ട​ണ​ങ്ങ​ൾ, 97 ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ൾ, 356 ജി​ല്ല​ക​ൾ, 7,961 റെ​സി​ഡ​ൻ​ഷ്യ​ൽ ബ്ലോ​ക്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ സെ​ൻ​സ​സി​ലേ​ക്ക്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​തെ​ന്ന് ഷാ​ർ​ജ​യി​ലെ സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്‌​മെ​ന്‍റ് (ഡി.​എ​സ്‌.​സി.​ഡി) വ​കു​പ്പ് അ​റി​യി​ച്ചു. സെ​ൻ​സ​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പ​രി​ശീ​ല​നം ല​ഭി​ച്ച 2000 പേ​രെ നി​യ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Census report that the population of Sharjah has increased.

Next TV

Top Stories