മസ്കത്ത്: (gcc.truevisionnews.com)തെക്കൻ ശർഖിയ ഗവർണറേറ്റിൽ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) അറിയിച്ചു.
റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ചെറുചലനം ജഅ്ലാൻ ബാനി ബു അലി വിലായത്തിൽ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 6.54നാണ് ഉണ്ടായത്. സൂർ വിലായത്തിൽനിന്ന് 54 കിലോമീറ്റർ തെക്കുകിഴക്കാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് ഇ.എം.സി അറിയിച്ചു.
Earthquake in South Sharqia Governorate