Jun 2, 2023 10:33 AM

ദു​ബൈ: (gcc.truevisionnews.com)ഗ​താ​ഗ​ത സു​ര​ക്ഷാ​രം​ഗ​ത്ത്​​ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം വാ​ഗ്ദാ​നം​ചെ​യ്യു​ന്ന ദു​ബൈ പൊ​ലീ​സി​ന്‍റെ സ്വ​യം നി​യ​ന്ത്രി​ത നി​രീ​ക്ഷ​ണ വാ​ഹ​ന​ങ്ങ​ൾ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ നി​ര​ത്തി​ലെ​ത്തും. ദു​ബൈ ​പൊ​ലീ​സി​ലെ സാ​​ങ്കേ​തി​ക വി​ദ​ഗ്​​ധ​ർ വി​ക​സി​പ്പി​ച്ച എം.​ 01, എം.​ 02 വാ​ഹ​ന​ങ്ങ​ളാ​ണ്​ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തി​ലോ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​ത്തി​ലോ വാ​ഹ​നം റോ​ഡി​ലി​റ​ക്കാ​നാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഡ്രോ​ൺ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള എം.​01 വാ​ഹ​നം ഹൈ​വേ​ക​ളി​ൽ വേ​ഗ​നി​യ​ന്ത്ര​ണ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ്​ വി​ന്യ​സി​ക്കു​ക. ഒ​ന്നി​ല​ധി​കം കാ​മ​റ​ക​ളു​ള്ള വാ​ഹ​ന​ത്തി​ന്​ വ്യ​ക്തി​ക​ളു​ടെ മു​ഖം സ്കാ​ൻ​ചെ​യ്ത്​ വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​ന്​ കൈ​മാ​റാ​ൻ സാ​ധി​ക്കും.

​ഇ​തു​വ​ഴി കു​റ്റ​വാ​ളി​ക​ൾ എ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​രെ വേ​ഗ​ത്തി​ലും കൃ​ത്യ​മാ​യും തി​രി​ച്ച​റി​യാ​ൻ ​പൊ​ലീ​സി​ന്​ സാ​ധി​ക്കും. അ​തോ​ടൊ​പ്പം അ​പ​ക​ട​സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ത്തി​ലെ ഡ്രോ​ണു​ക​ൾ വി​ന്യ​സി​ക്ക​പ്പെ​ടും. ഇ​വ പ​ക​ർ​ത്തു​ന്ന അ​പ​ക​ട​സ്ഥ​ല​ത്തെ ദൃ​ശ്യ​ങ്ങ​ൾ വി​ല​യി​രു​ത്തി വേ​ഗ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​നും പൊ​ലീ​സി​ന്​ സാ​ധി​ക്കും. പ്രാ​ദേ​ശി​ക​മാ​യി പൊ​തു​സു​ര​ക്ഷ നി​രീ​ക്ഷി​ക്കാ​നാ​ണ്​ എം.​02 വാ​ഹ​നം വി​ന്യ​സി​ക്കു​ക.

എം.​ 01നേ​ക്കാ​ൾ താ​ര​ത​മ്യേ​ന വ​ലു​പ്പം കു​റ​ഞ്ഞ വാ​ഹ​ന​മാ​ണി​ത്. ര​ണ്ട്​ വാ​ഹ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ല​ഫ്​​റ്റ​ന​ന്‍റ്​ ജ​ന​റ​ൽ ശൈ​ഖ്​ സെ​യ്​​ഫ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ വി​ല​യി​രു​ത്തി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കൗ​ൺ​സി​ൽ ഓ​ഫ്​ ഹാ​പ്പി​ന​സ്​ പോ​സി​റ്റി​വി​റ്റി യോ​ഗ​ത്തി​ലാ​ണ്​ വാ​ഹ​നം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യി​രു​ന്ന​ത്. ദു​ബൈ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ നാ​ലു ദി​വ​സ​മാ​യി ന​ട​ന്ന ​പൊ​ലീ​സ്​ ഉ​ച്ച​കോ​ടി​യി​ൽ ഈ ​വാ​ഹ​ന​ങ്ങ​ൾ ​പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

Autonomous surveillance vehicles to be phased out later this year Dubai Police will arrive

Next TV

Top Stories