ബഹ്‌റൈനിൽ 20 പു​തി​യ ഇ​ല​ക്ട്രി​ക് കാ​ർ ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ കൂ​ടി സ്ഥാ​പി​ക്കുന്നു

ബഹ്‌റൈനിൽ 20 പു​തി​യ ഇ​ല​ക്ട്രി​ക് കാ​ർ ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ കൂ​ടി സ്ഥാ​പി​ക്കുന്നു
Jun 3, 2023 02:22 PM | By Nourin Minara KM

മ​നാ​മ: (gcc.truevisionnews.com)ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തു​ട​നീ​ളം 20 പു​തി​യ ഇ​ല​ക്ട്രി​ക് കാ​ർ ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ കൂ​ടി സ്ഥാ​പി​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് വൈ​ദ്യു​തി, ജ​ല​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ല​വി​ൽ രാ​ജ്യ​ത്ത് അ​ഞ്ച് ഇ​ല​ക്ട്രി​ക് കാ​ർ ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്.

ഒ​രെ​ണ്ണം സാ​റി​ലെ ആ​ട്രി​യം മാ​ളി​ലും നാ​ലെ​ണ്ണം ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ലു​മാ​ണ് (ബി.​ഐ.​സി). നി​ല​വി​ൽ ബ​ഹ്‌​റൈ​നി​ലെ ജ​ന​റ​ൽ ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത് 112 ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളാ​ണ്. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് രാ​ജ്യം. 2060ഓ​ടെ സീ​റോ കാ​ർ​ബ​ൺ എ​മി​ഷ​ൻ എ​ന്ന അ​ന്താ​രാ​ഷ്ട്ര ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​ര​മ്പ​രാ​ഗ​ത ഊ​ർ​ജ സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്ന് ഘ​ട്ടം​ഘ​ട്ട​മാ​യി പി​ൻ​വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

പെ​ട്രോ​ൾ, ഡീ​സ​ൽ എ​ൻ​ജി​നു​ക​ളി​ൽ​നി​ന്ന് മാ​റാ​ൻ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ പ്രേ​രി​പ്പി​ക്കു​മെ​ന്ന് വൈ​ദ്യു​തി, ജ​ല​കാ​ര്യ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. വൈ​ദ്യു​തി വാ​ഹ​നം സം​ബ​ന്ധി​ച്ച ന​യം വി​ക​സി​പ്പി​ക്കു​ന്ന​തി​നും അ​വ​യു​​ടെ പ്രോ​ത്സാ​ഹ​ന​വും ല​ക്ഷ്യ​മി​ട്ട് ഡെ​ലോ​യി​റ്റ് ആ​ൻ​ഡ് ട​ച്ച് ക​മ്പ​നി​യു​മാ​യി വൈ​ദ്യു​തി, ജ​ല​കാ​ര്യ മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു. ഫോ​സി​ൽ ഇ​ന്ധ​ന​ത്തെ പൂ​ർ​ണ​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് രാ​ജ്യം കൈ​കോ​ർ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള നീ​ക്കം.

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സ്റ്റാ​ൻ​ഡേ​ഡ് സ്പെ​സി​ഫി​ക്കേ​ഷ​നു​ക​ളും ഇ​ല​ക്ട്രി​ക് ചാ​ർ​ജ​റു​ക​ൾ​ക്കു​ള്ള സ്പെ​സി​ഫി​ക്കേ​ഷ​നും ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള സാ​ങ്കേ​തി​ക ച​ട്ട​ങ്ങ​ളും വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളെ​ല്ലാം ത​ന്നെ വാ​ഹ​ന​ങ്ങ​ളു​ടെ മു​പ്പ​തു ശ​ത​മാ​ന​വും സ​മീ​പ ഭാ​വി​യി​ൽ​ത​ന്നെ ഇ​ല​ക്ട്രി​ക് ആ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് നീ​ങ്ങു​ന്ന​ത്. ബ​ഹ്‌​റൈ​നി​ലെ ആ​ദ്യ​ത്തെ ഇ​ല​ക്ട്രി​ക് കാ​ർ ഫാ​ക്ട​റി ആ​രം​ഭി​ക്കാ​ൻ ബ​ഹ്‌​റൈ​ൻ ബി​സി​ന​സ് ആ​ൻ​ഡ് പ്രൊ​ജ​ക്ട് ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി​യാ​യ മാ​ർ​സ​ൺ ഗ്രൂ​പ്പ് മു​ന്നോ​ട്ടു​വ​ന്നി​രു​ന്നു.

മാ​ർ​സ​ൺ ഗ്രൂ​പ്പും പ്ര​മു​ഖ അ​മേ​രി​ക്ക​ൻ മാ​നു​ഫാ​ക്ച​റി​ങ് കോ​ർ​പ​റേ​ഷ​നാ​യ ‘ഗാ​സ് ഓ​ട്ടോ’​യും ഇ​തു​സം​ബ​ന്ധി​ച്ച പ​ങ്കാ​ളി​ത്ത​ക്ക​രാ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്തു. 10 മാ​സ​ത്തി​നു​ള്ളി​ൽ അ​മേ​രി​ക്ക​ൻ ട്രേ​ഡ് സോ​ണി​ലെ സ​ൽ​മാ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ ‘ഗാ​സ് ഓ​ട്ടോ ബ​ഹ്‌​റൈ​ൻ’ എ​ന്ന പേ​രി​ൽ പു​തി​യ പ്ലാ​ന്റ് സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ, ത്രീ ​വീ​ൽ ഇ​ല​ക്ട്രി​ക് ട്രൈ​സൈ​ക്കി​ളു​ക​ൾ, പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഫാ​ക്ട​റി നി​ർ​മി​ക്കും. ബ​ഹ്‌​റൈ​ൻ, യു.​എ​സ്, മ​റ്റു രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​പ​ണ​നം ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​വാ​നു​ള്ള സം​വി​ധാ​നം ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി അം​ഗീ​ക​രി​ച്ച ഇ​ല​ക്ട്രി​ക്ക​ൽ കോ​ൺ​ട്രാ​ക്ട​ർ​മാ​രോ മു​ഖേ​ന ചെ​യ്യ​ണ​മെ​ന്നാ​ണ് മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു​ള്ള നി​ര​ക്ക് സാ​ധാ​ര​ണ വൈ​ദ്യു​തി​ക്കാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന അ​തേ നി​ര​ക്കാ​ണ്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു​ള്ള ചെ​ല​വ് പെ​ട്രോ​ളി​യം ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നേ​ക്കാ​ൾ കു​റ​വാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

20 new electric car charging stations to be installed in Bahrain

Next TV

Related Stories
#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി  വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

Apr 19, 2024 11:21 AM

#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ക​യും തീ​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു....

Read More >>
#death | ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനില്‍ മരണപ്പെട്ടു

Apr 19, 2024 09:15 AM

#death | ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനില്‍ മരണപ്പെട്ടു

മൃതദേഹം തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലെത്തിച്ച് ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് വെണ്‍മണിയിലുള്ള വസതിയില്‍ സംസ്‌കരിക്കുമെന്ന്...

Read More >>
#rain |കനത്ത മഴയിൽ യുഎഇയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഫിലിപ്പൈൻസ് സ്വദേശികൾ മരിച്ചു

Apr 19, 2024 09:00 AM

#rain |കനത്ത മഴയിൽ യുഎഇയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഫിലിപ്പൈൻസ് സ്വദേശികൾ മരിച്ചു

ദുബായ് വിമാനത്താവളത്തി‍ന്റെ പ്രവർത്തനം ഇന്ന് സാധാരണ...

Read More >>
#death | പ്രവാസി മലയാളി റിയാദിൽ കുഴഞ്ഞ് വീണ് മരിച്ചു

Apr 18, 2024 10:29 PM

#death | പ്രവാസി മലയാളി റിയാദിൽ കുഴഞ്ഞ് വീണ് മരിച്ചു

കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ധീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ...

Read More >>
#death |   കോഴിക്കോട് സ്വദേശി അസീറിൽ കുഴഞ്ഞു വീണു മരിച്ചു

Apr 18, 2024 10:26 PM

#death | കോഴിക്കോട് സ്വദേശി അസീറിൽ കുഴഞ്ഞു വീണു മരിച്ചു

രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം അവസാനമായി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കെയാണ് അവിചാരിത...

Read More >>
#death | നാട്ടിൽ പോകാതെ 14 വർഷം, ആഗ്രഹിച്ചപ്പോഴൊന്നും അതിന് അനുവദിക്കാതെ നിയമക്കുരുക്ക്; ഒടുവിൽ ചേതനയറ്റ് വീട്ടിലേക്ക്

Apr 18, 2024 09:09 PM

#death | നാട്ടിൽ പോകാതെ 14 വർഷം, ആഗ്രഹിച്ചപ്പോഴൊന്നും അതിന് അനുവദിക്കാതെ നിയമക്കുരുക്ക്; ഒടുവിൽ ചേതനയറ്റ് വീട്ടിലേക്ക്

ആവശ്യമായത്ര പണം കൈയിൽ കരുതാതെ ആരംഭിച്ച കച്ചവടത്തിലേക്ക്, നിശ്ചിത ലാഭം നൽകാമെന്ന കരാറിൽ മറ്റൊരു സ്വദേശി പൗരൻ മുതൽ മുടക്കുകയും...

Read More >>
Top Stories