ഉ​ച്ച വി​ശ്ര​മ നി​യ​മം; തൊ​​ഴി​ൽ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​​ൾ​ക്ക്​ തു​ട​ക്ക​മി​ട്ടു

ഉ​ച്ച വി​ശ്ര​മ നി​യ​മം; തൊ​​ഴി​ൽ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​​ൾ​ക്ക്​ തു​ട​ക്ക​മി​ട്ടു
Jun 4, 2023 12:11 PM | By Nourin Minara KM

മ​സ്ക​ത്ത്​: (gcc.truevisionnews.com)ഈ മാസം ഒന്ന്​ മുതൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ഉ​ച്ച വി​ശ്ര​മ നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി തൊ​​ഴി​ൽ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​​ൾ​ക്ക്​ തു​ട​ക്ക​മി​ട്ടു. ഉ​ച്ച​ക്ക്​ 12.30നും ​വൈ​കീ​ട്ട്​ 3.30നും ​ഇ​ട​യി​ൽ പു​റ​ത്തു പ​ണി​യെ​ടു​ക്കു​ന്ന നി​ർ​മാ​ണ മേ​ഖ​ല​യി​ല​ട​ക്ക​​മു​ള്ള​വ​ർ​ക്ക്​ വി​ശ്ര​മം അ​നു​വ​ദി​ക്കു​ന്നു​ണ്ടോ എ​ന്ന്​ സൂ​ക്ഷ​മ​മാ​യി നി​രീ​ക്ഷി​ക്കും.

ഒ​മാ​ൻ തൊ​ഴി​ൽ​നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ക​​ൾ 16 പ്ര​കാ​ര​മാ​ണ്​ ജൂ​ൺ​മു​ത​ൽ ആ​ഗ​സ്​​റ്റു​വ​​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പു​റ​ത്ത്​ ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ളി​ലാ​ളി​ക​ൾ​ക്ക്​ വി​ശ്ര​മം ന​ൽ​കു​ന്ന​ത്. ഇ​ത്​ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ 100 റി​യാ​ല്‍ മു​ത​ല്‍ 500 റി​യാ​ല്‍ വ​രെ പി​ഴ​യും ഒ​രു മാ​സ​ത്തെ ത​ട​വു​മാ​ണ് ശി​ക്ഷ.

അ​ല്ലെ​ങ്കി​ൽ ഈ ​ര​ണ്ട് ശി​ക്ഷ​കി​ളി​ൽ ഒ​ന്ന്​ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്ന്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ഒ​ക്യു​പേ​ഷ​ണ​ൽ ഹെ​ൽ​ത്ത് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ എ​ൻ​ജി​നി​യ​ർ സ​ക്ക​രി​യ ബി​ൻ ഖ​മീ​സ് അ​ൽ സാ​ദി പ​റ​ഞ്ഞു. വേ​ന​ൽ​ക്കാ​ല​ത്ത് താ​പ​നി​ല 43 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​വി​യു​ന്ന​തി​നാ​ൽ ഈ ​നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന്​ അ​ൽ സാ​ദി വി​ശ​ദീ​ക​രി​ച്ചു.​ ശ​രീ​ര​ത്തി​ന്റെ ആ​ന്ത​രി​ക ഊ​ഷ്മാ​വ് നി​യ​ന്ത്രി​ക്കാ​ൻ പാ​ടു​പെ​ടു​മ്പോ​ൾ പി​രി​മു​റു​ക്കം ഉ​ണ്ടാ​കും. ഇ​ത് ക്ഷീ​ണം, ഓ​ക്കാ​നം, ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, നി​ർ​ജ്ജ​ലീ​ക​ര​ണം എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ല​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി​ത​ല തീ​രു​മാ​നം ന​മ്പ​ർ 286/2008 പ്ര​കാ​രം തൊ​ഴി​ൽ മ​ന്ത്രാ​ല​യം നി​ർ​ദ്ദി​ഷ്ട ആ​വ​ശ്യ​ക​ത​ക​ൾ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​മാ​നി​ലെ എ​ല്ലാ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും ഉ​ട​മ​ക​ൾ ഇ​ത്​ പാ​ലി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്.​ഏ​റ്റ​വും ചൂ​ടേ​റി​യ സ​മ​യ​ങ്ങ​ളി​ൽ തൊ​ഴി​ലു​ട​മ​ക​ൾ അ​വ​രു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് മ​തി​യാ​യ ഇ​ട​വേ​ള​ക​ളും വി​ശ്ര​മ​ങ്ങ​ളും ന​ൽ​ക​ണം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ത​ണു​ത്ത കു​ടി​വെ​ള്ള​വും ത​ണ​ലു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളും ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

ഉ​ചി​ത​മാ​യ സം​ര​ക്ഷ​ണ വ​സ്ത്ര​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണം. ഗ​ർ​ഭി​ണി​ക​ൾ പോ​ലു​ള്ള ദു​ർ​ബ​ല​രാ​യ തൊ​ഴി​ലാ​ളി​ക​ളെ സൂ​ര്യാ​ഘാ​ത​ത്തി​ൽ​നി​ന്ന്​ സം​ര​ക്ഷി​ക്കാ​ന പ്ര​ത്യ​കം ശ്ര​ദ്ധി​ക്ക​ണം. എ​ന്നാ​ൽ, എ​ണ്ണ, വാ​ത​കം, അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളെ ഈ ​നി​യ​മ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ അ​ൽ സാ​ദി പ​റ​ഞ്ഞു.

പ​ക്ഷേ, ഈ ​ക​മ്പ​നി​ക​ൾ ഇ​ള​വ് പെ​ർ​മി​റ്റ് ല​ഭി​ക്കു​ന്ന​തി​ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന് രേ​ഖാ​മൂ​ല​മു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​ത്ത​രം ഒ​ഴി​വാ​ക്ക​ലി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന മേ​ഖ​ല​ക​ളെ​യും മ​റ്റ്​ വ്യ​വ​സ്ഥ​ക​ളെ​യും കു​റി​ച്ച്​ മ​ന്ത്രി​ത​ല തീ​രു​മാ​നം ന​മ്പ​ർ 322/2011 വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. നി​രോ​ധി​ത സ​മ​യ​ങ്ങ​ളി​ൽ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യാ​ൻ ജീ​വ​ന​ക്കാ​രെ ആ​വ​ശ്യ​പ്പെ​ടു​ന്ന ക​മ്പ​നി​ക​ൾ, ഉ​ച്ച വി​ശ്ര​മ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ന്​ ര​ണ്ടാ​ഴ്ച മു​മ്പെ​ങ്കി​ലും ഇ​ള​വ് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്ക​ണം.

പേ​ര്, വി​ലാ​സം, ബ​ന്ധ​പ്പെ​ടാ​നു​ള്ള വി​വ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ക​മ്പ​നി വി​ശ​ദാം​ശ​ങ്ങ​ൾ, ഇ​ള​വ് അ​ഭ്യ​ർ​ഥ​ന​ക്കു​ള്ള കാ​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന പ്ര​സ്താ​വ​ന, നി​രോ​ധി​ത സ​മ​യ​ങ്ങ​ളി​ൽ ന​ട​ത്തേ​ണ്ട ജോ​ലി​യു​ടെ വി​വ​ര​ണം, നി​രോ​ധി​ത സ​മ​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന സ​മ​ഗ്ര പ​ദ്ധ​തി, നി​രോ​ധി​ത സ​മ​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക, അ​വ​രു​ടെ ജോ​ലി ത​സ്തി​ത​ക​ൾ, ചു​മ​ത​ല​ക​ൾ എ​ന്നി​വ​യി​ൽ അ​പേ​ക്ഷ​യി​ൽ ഉൾപ്പെടുത്തണം. ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ വെ​ളി​യി​ൽ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന ക​മ്പ​നി​ക​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ആ​വ​ശ്യ​ത്തി​ന് ത​ണു​ത്ത കു​ടി​വെ​ള്ളം ന​ൽ​ക​ണ​മെ​ന്ന് അ​ൽ സാ​ദി ആ​വ​ർ​ത്തി​ച്ചു.

വ​ർ​ക്ക് സൈ​റ്റി​ന് സ​മീ​പം (തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ) നാ​ല് വ​ശ​ങ്ങ​ളി​ലും അ​ട​ച്ചി​ടു​ള്ള ത​ണ​ലു​ള്ള ഇ​രി​പ്പി​ടം ഒ​രു​ക്കു​ക​യും ജോ​ലി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ച്​ എ​യ​ർ ക​ണ്ടീ​ഷ​ൻ സ​ജ്ജീ​ക​രി​ക്കു​ക​യും വേ​ണം. ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളു​ള്ള ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സു​ക​ളും ല​ഭ്യ​മാ​ക്ക​ണ. കൂ​ടാ​തെ, ഓ​രോ സ്ഥ​ല​ത്തെ​യും മൊ​ത്തം ജീ​വ​ന​ക്കാ​രു​ടെ 10 ശ​ത​മാ​ന​മെ​ങ്കി​ലും അ​ടി​സ്ഥാ​ന പ്ര​ഥ​മ​ശു​ശ്രൂ​ഷ​യി​ലും സി.​പി.​ആ​റി​ലും പ​രി​ശീ​ല​നം നേ​ടു​ക​യും വേ​ണം.

Ministry of Labor for inspection campaigns to implement noon rest rule Started

Next TV

Related Stories
#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Apr 23, 2024 07:55 PM

#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ഉദ്യോഗസ്ഥർ ടാക്‌സിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രവാസികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതർ...

Read More >>
#harassingwoman | സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയും

Apr 23, 2024 07:49 PM

#harassingwoman | സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയും

പബ്ലിക് പ്രോസിക്യൂഷന്‍റെ പബ്ലിക് മൊറാലിറ്റി വിങ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് കോടതിക്ക്...

Read More >>
#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

Apr 23, 2024 11:56 AM

#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​തി​ന് 25,000 ദീ​നാ​ർ വി​ല വ​രു​മെ​ന്നും അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം...

Read More >>
#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

Apr 23, 2024 10:14 AM

#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ...

Read More >>
#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി  ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

Apr 22, 2024 09:41 PM

#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

ഉംറ നിർവഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫിൽ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു...

Read More >>
#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

Apr 22, 2024 08:00 PM

#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

മൃതദേഹം നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരികയാണ്. തുടര്‍ നടപടികള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍...

Read More >>
Top Stories