മി​ക​ച്ച ന​ഗ​ര​ത്തി​നു​ള്ള പുരസ്ക്കാരം സ്വന്തമാക്കി അ​ബൂ​ദ​ബി

മി​ക​ച്ച ന​ഗ​ര​ത്തി​നു​ള്ള പുരസ്ക്കാരം സ്വന്തമാക്കി അ​ബൂ​ദ​ബി
Jun 5, 2023 09:52 AM | By Nourin Minara KM

അ​ബൂ​ദ​ബി: (moviemax.in)അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ന് ദ ​ലി​വ്കോം അ​വാ​ര്‍ഡി​ന്റെ ര​ണ്ട് പു​ര​സ്‌​കാ​ര​ങ്ങ​ള്‍. മി​ക​ച്ച ന​ഗ​ര​ത്തി​നു​ള്ള ഇ ​കാ​റ്റ​ഗ​റി​യി​ല്‍ സ്വ​ര്‍ണ പു​ര​സ്‌​കാ​ര​വും മി​ക​ച്ച പ​ദ്ധ​തി​ക്കു​ള്ള വെ​ള്ളി പു​ര​സ്‌​കാ​ര​വു​മാ​ണ് അ​ബൂ​ദ​ബി​ക്ക് ല​ഭി​ച്ച​ത്. ജൂ​ണ്‍ ര​ണ്ടി​ന് മാ​ള്‍ട്ട​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പു​ര​സ്‌​കാ​ര​ച്ച​ട​ങ്ങി​ലാ​യി​രു​ന്നു അ​ബൂ​ദ​ബി​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്. അ​ബൂ​ദ​ബി സി​റ്റി ന​ഗ​ര​സ​ഭ​ക്കാ​ണ് സ്വ​ര്‍ണ പു​ര​സ്‌​കാ​രം.

അ​ബൂ​ദ​ബി കോ​ര്‍ണി​ഷ് ഉ​ദ്യാ​ന, പൂ​ന്തോ​ട്ട പ​ദ്ധ​തി​ക്കാ​ണ് വെ​ള്ളി പു​ര​സ്‌​കാ​രം. 1997ല്‍ ​സ്ഥാ​പി​ത​മാ​യ ലി​വ് കോം ​പു​ര​സ്‌​കാ​ര​ത്തി​ല്‍ ഇ​ത്ത​വ​ണ 260 ന​ഗ​ര​ങ്ങ​ളും 42 പ​ദ്ധ​തി​ക​ളു​മാ​ണ് മ​ത്സ​രി​ച്ച​ത്. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് മി​ക​ച്ച ജീ​വി​ത​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന​ട​ക്ക​മു​ള്ള ആ​റു മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പു​ര​സ്‌​കാ​ര​ത്തി​നാ​യി ന​ഗ​ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

പൗ​ര​ന്മാ​ര്‍ക്കും താ​മ​സ​ക്കാ​ര്‍ക്കും സ​ന്ദ​ര്‍ശ​ക​ര്‍ക്കു​മൊ​ക്കെ സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ക​സി​ത​മാ​യ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യി മാ​റു​ന്ന​തി​ല്‍ അ​ബൂ​ദ​ബി കാ​ഴ്ച​വെ​ക്കു​ന്ന മി​ക​വാ​ണ് പു​ര​സ്‌​കാ​ര​നേ​ട്ടം അ​ടി​വ​ര​യി​ടു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം അ​ബൂ​ദ​ബി​ക്ക് ല​ഭി​ച്ച​തി​ല്‍ ത​ങ്ങ​ള്‍ അ​ത്യ​ധി​കം അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ന​ഗ​ര​സ​ഭ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ സെ​യി​ഫ് ബ​ദ​ല്‍ അ​ല്‍ ഖു​ബൈ​സി പ​റ​ഞ്ഞു.

Abu Dhabi wins best city award

Next TV

Related Stories
പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

May 9, 2025 09:26 AM

പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

സൗ​ദി​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ...

Read More >>
പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

Apr 27, 2025 08:04 PM

പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ...

Read More >>
Top Stories










News Roundup