ടൂറിസം മേഖലയുടെ ഉണർവ്; വിവിധ പദ്ധതികൾക്ക്​ തുടക്കമിട്ട്​ ഒമാനും സൗദിയും

ടൂറിസം മേഖലയുടെ ഉണർവ്; വിവിധ പദ്ധതികൾക്ക്​ തുടക്കമിട്ട്​ ഒമാനും സൗദിയും
Jun 7, 2023 01:18 PM | By Athira V

മ​സ്ക​ത്ത്​: ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ടൂ​റി​സം മേ​ഖ​ല​യെ ഉ​​​ത്തേ​ജി​പ്പി​ക്കാ​ൻ ഒ​മാ​നും സൗ​ദി​യും പ​ദ്ധ​തി​ക​ൾ​ക്ക്​ തു​ട​ക്ക​മി​ട്ടു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ ടൂ​റി​സം മ​ന്ത്രി അ​ഹ്മ​ദ് അ​ഖീ​ൽ അ​ൽ ഖ​ത്തീ​ബ്​ ഒ​മാ​ൻ പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി സ​ലീം മു​ഹ​മ്മ​ദ് അ​ൽ മ​ഹ്‌​റൂ​ഖി​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പ്ര​മോ​ഷ​ൻ, മാ​ർ​ക്ക​റ്റി​ങ്, ടൂ​റി​സം ആ​ക്ടി​വേ​ഷ​ൻ, ടൂ​റി​സം നി​യ​ന്ത്ര​ണ​ങ്ങ​ൾ, എ​യ​ർ ക​ണ​ക്ഷ​ൻ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം, സീ​സ​ണ​ൽ ഫ്ലൈ​റ്റു​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി സം​യു​ക്ത ടൂ​റി​സം സം​രം​ഭ​ങ്ങ​ൾ ആ​ദ്യ​ഘ​ട്ട​മാ​യി ആ​രം​ഭി​ക്കാ​ൻ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

ക്യാ​മ്പി​ങ്, സാ​ഹ​സി​ക ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ സം​യു​ക്ത പ​രി​പാ​ടി​ക​ൾ, സം​യു​ക്ത ടൂ​റി​സം പ​രി​പാ​ടി​ക​ളു​ടെ ക​ല​ണ്ട​ർ, ടൂ​റി​സം മേ​ഖ​ല​യി​ലെ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള പ​രി​പാ​ടി എ​ന്നി​വ​യും ഇ​രു​പ​ക്ഷ​വും അം​ഗീ​ക​രി​ച്ചു.

പ്ര​കൃ​തി​ദ​ത്ത​വും സാം​സ്കാ​രി​ക​വു​മാ​യ വൈ​വി​ധ്യം കാ​ര​ണം മേ​ഖ​ല​യി​ലെ ര​ണ്ടു പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ണ്​ ഒ​മാ​നും സൗ​ദി​യു​മെ​ന്ന്​ അ​ൽ മ​ഹ്റൂ​ഖി പ​റ​ഞ്ഞു.

ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും സു​പ്ര​ധാ​ന സ്ഥാ​നം നേ​ടു​ന്ന​തി​നാ​യി ഏ​കീ​ക​രി​ക്കേ​ണ്ട​തി​ന്റെ​യും ക​ഴി​വു​ക​ൾ ന​വീ​ക​രി​ക്കേ​ണ്ട​തി​ന്റെ​യും ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര ബ​ന്ധ​ങ്ങ​ൾ മി​ക​ച്ച​താ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച്​ അ​ൽ ഖ​ത്തീ​ബും സൂ​ചി​പ്പി​ച്ചു.

റി​യാ​ദി​ൽ ന​ട​ന്ന വേ​ൾ​ഡ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ച ധാ​ര​ണ​പ​ത്രം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ക്കൂ​ട് യോ​ഗ​ത്തി​ൽ രൂ​പ​പ്പെ​ടു​ത്തി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Revival of tourism sector; Oman and Saudi have started various projects

Next TV

Related Stories
എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

May 10, 2025 05:00 PM

എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടി ഗൾഫ്...

Read More >>
ഹൃദയാഘാതം;  പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

May 10, 2025 04:45 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം...

Read More >>
ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

May 10, 2025 12:30 PM

ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

ബഹ്റൈനിൽ ഹൃദയാഘാതം മൂലം യുവാവ്...

Read More >>
Top Stories