---
title: "കുവൈത്തിലെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി"
english_title: "The woman was found hanging inside her apartment in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13301/the-woman-was-found-hanging-inside-her-apartment-in-kuwait"
published_at: "2021-11-28T20:00:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a392c66480c_DEATH.jpg"
keywords: []
---

# കുവൈത്തിലെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തിലെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സല്‍വ ഏരിയയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപ്പാര്‍ട്ട്മെന്റിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോഴാണ് അയല്‍വാസികള്‍ ശ്രദ്ധിച്ചത്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തിലെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സല്‍വ ഏരിയയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപ്പാര്‍ട്ട്മെന്റിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോഴാണ് അയല്‍വാസികള്‍ ശ്രദ്ധിച്ചത്.

ഇവര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിനെ വിവരമറിയിക്കുകയായിരുന്നു. അധികൃതര്‍ സ്ഥലത്തെത്തി അപ്പാര്‍ട്ട്മെന്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു.

ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13301/the-woman-was-found-hanging-inside-her-apartment-in-kuwait)