തക്കാളിക്ക് കേരളത്തിലേക്കാൾ വിലക്കുറവ് ഗൾഫിൽ

തക്കാളിക്ക് കേരളത്തിലേക്കാൾ വിലക്കുറവ് ഗൾഫിൽ
Nov 29, 2021 12:20 PM | By Kavya N

അബുദാബി: തക്കാളിക്ക് കേരളത്തിലേക്കാൾ വിലക്കുറവ് ഗൾഫിൽ. നാട്ടിൽ കഴിഞ്ഞ ദിവസം ഒരു കിലോ തക്കാളിയുടെ വില 120 രൂപ വരെ ഉയർന്നപ്പോൾ യുഎഇയിൽ ശരാശരി 70.50 രൂപയായിരുന്നു (3.45 ദിർഹം). അബുദാബിയിൽ കഴിഞ്ഞ 3 ദിവസങ്ങളിൽ ഓഫറിൽ ലഭിച്ചതു 25.54 രൂപയ്ക്ക് (1.25 ദിർഹം). ഇന്ന് യുഎഇയിൽ 3.45 ദിർഹമാണു ശരാശരി വില.

പ്രാദേശിക വിളവെടുപ്പ് ആരംഭിച്ചതിനാൽ വരും ദിവസങ്ങളിൽ വില ഇനിയും കുറയുമെന്നു കച്ചവടക്കാർ പറയുന്നു. ജോർദാൻ, ഇറാൻ, ഒമാൻ, മലേഷ്യ തക്കാളിയാണ് യുഎഇയിൽ ലഭിക്കുന്നത്. ഇതിൽ ഇറാൻ, ഒമാൻ തക്കാളി 2.45 (50 രൂപ) ദിർഹത്തിനു ലഭിക്കുമെങ്കിലും ഗുണനിലവാരം കൂടിയ ജോർദാൻ, മലേഷ്യ തക്കാളിയാണു ജനം ഇഷ്ടപ്പെടുന്നതെന്നു ദുബായ് കറാമയിൽ ജമാൽ സെയ്ദ് ഫുഡ്സ്റ്റഫ് ആൻഡ് വെജിറ്റബിൾ ട്രേഡിങ് ഉടമ ചാവക്കാട് സ്വദേശി നൗഷാദ് പറഞ്ഞു. പ്രാദേശിക തക്കാളിയുടെ ലഭ്യതയാണ് 1.25 ദിർഹത്തിനു (25.54 രൂപയ്ക്ക്) വിൽക്കാൻ സാധിച്ചതെന്നു മുസഫയിലെ ഫ്രസ്കൊ സൂപ്പർമാർക്കറ്റ് ഉടമ കണ്ണൂർ സ്വദേശി സഹീർ പറഞ്ഞു.

ഇടനിലക്കാരില്ലാതെ കൃഷിയിടത്തിൽ നിന്നു നേരിട്ട് എത്തിക്കുന്നതിനാൽ വില കുറച്ചു നൽകാൻ സാധിക്കുന്നതായും ആവശ്യമെങ്കിൽ കേരളത്തിലേക്കും തക്കാളി കയറ്റി അയയ്ക്കാൻ തയാറാണെന്നും സഹീർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലേക്കു പോയ ചില കുടുംബങ്ങളും ഓഫറിൽ തക്കാളി വാങ്ങി കൊണ്ടുപോയതായും സഹീർ സൂചിപ്പിച്ചു.

പ്രാദേശിക വിളവെടുപ്പ് സജീവമാകുന്നതോടെ വിദേശ പച്ചക്കറി ഇറക്കുമതി കുറയും. നവംബർ മുതൽ ഏപ്രിൽ വരെ വിലക്കുറവിൽ പ്രാദേശിക പച്ചക്കറി ലഭിക്കുന്നത് പ്രവാസി കുടുംബങ്ങൾക്കും ആശ്വാസമാകും.

Tomatoes are cheaper in the Gulf than in Kerala

Next TV

Related Stories
 കുതിപ്പിനായി; സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ് എയര്‍

Jul 12, 2025 11:32 AM

കുതിപ്പിനായി; സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ് എയര്‍

സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ്...

Read More >>
 പ്രവാസികൾ പ്രതിസന്ധിയിൽ; മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം എയർ

Jul 7, 2025 10:20 AM

പ്രവാസികൾ പ്രതിസന്ധിയിൽ; മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം എയർ

മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം...

Read More >>
പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

Jul 1, 2025 11:52 AM

പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ...

Read More >>
പ്രവാസികൾക്ക് സുവർണാവസരം: കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്, 170 ദിർഹത്തിന് യുഎഇയിലെത്താം

Jun 29, 2025 12:08 PM

പ്രവാസികൾക്ക് സുവർണാവസരം: കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്, 170 ദിർഹത്തിന് യുഎഇയിലെത്താം

170 ദിർഹത്തിന് യുഎഇയിലെത്താം, കുറഞ്ഞ നിരക്കിൽ പ്രത്യേക...

Read More >>
Top Stories










News Roundup






//Truevisionall