---
title: "സൗദി അംഗീകൃത വാക്സീനെടുത്ത് ഉംറയ്‌ക്കെത്തുന്നവർക്കു ക്വാറന്റീൻ വേണ്ട"
english_title: "Those who come to Umrah with Saudi approved vaccine do not need quarantine"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13403/those-who-come-to-umrah-with-saudi-approved-vaccine-do-not-need-quarantine"
published_at: "2021-11-29T12:31:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a47b1391634_jidha.jpg"
keywords: []
---

# സൗദി അംഗീകൃത വാക്സീനെടുത്ത് ഉംറയ്‌ക്കെത്തുന്നവർക്കു ക്വാറന്റീൻ വേണ്ട

> **Lead Summary:** **ജിദ്ദ:** സൗദി അംഗീകരിച്ച വാക്സീൻ എടുത്ത് വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവര്‍ക്കു ക്വാറന്റീൻ ആവശ്യമില്ല.എന്നാൽ, ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സീനെടുത്ത് വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവര്‍ മൂന്നു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീൻ പൂർത്തിയാക്കണമെന്നു സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു.

## Article Content

**ജിദ്ദ:** സൗദി അംഗീകരിച്ച വാക്സീൻ എടുത്ത് വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവര്‍ക്കു ക്വാറന്റീൻ ആവശ്യമില്ല.എന്നാൽ, ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സീനെടുത്ത് വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവര്‍ മൂന്നു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീൻ പൂർത്തിയാക്കണമെന്നു സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു.

കോവാക്‌സീന്‍ ഉൾപ്പെടെയുള്ള സൗദിയില്‍ അംഗീകാരമില്ലാത്ത വാക്സീനുകൾ എടുത്ത് ഉംറക്കെത്തുന്നവര്‍ മൂന്നു ദിവസം ക്വാറന്റീനിൽ കഴിയേണ്ടി വരും. കൂടാതെ 48 മണിക്കൂറിനുള്ളില്‍ പിസിആര്‍ പരിശോധന നടത്തുകയും വേണം.

ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ സൗദിയില്‍ തുടരാന്‍ അനുവദിക്കൂ. അല്ലെങ്കില്‍ തിരിച്ചയക്കുമെന്നും മന്ത്രാലയം വക്താവ് ഹിഷാം സഈദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയുടെ കോവാക്‌സിന്‍ സൗദി അറേബ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13403/those-who-come-to-umrah-with-saudi-approved-vaccine-do-not-need-quarantine)