ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം
Dec 2, 2021 12:59 PM | By Kavya N

മ​നാ​മ: ​​കൊറോണ വൈ​റ​സി​ന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ക​​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള ദേ​ശീ​യ മെ​ഡി​ക്ക​ൽ സ​മി​തി അ​തി​ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും ദേ​ശീ​യ മെ​ഡി​ക്ക​ൽ സ​മി​തി അം​ഗ​വു​മാ​യ ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​അ്​ പ​റ​ഞ്ഞു.

ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ സ്​​ഥി​തി​ഗ​തി​ക​ൾ സ​മി​തി സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ രാ​ജ്യ​ത്തും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക, വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ക എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ച്​ വ്യ​ക്​​ത​മാ​ക്കി.

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.വി​വി​ധ വാ​ക്​​സി​നു​ക​ൾ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​നു​ള്ള കാ​ല​യ​ള​വ്​ ആ​റു​മാ​സ​ത്തി​ൽ​നി​ന്ന്​ മൂ​ന്നാ​യി കു​റ​ച്ച​താ​യി ദേ​ശീ​യ മെ​ഡി​ക്ക​ൽ സ​മി​തി അം​ഗം ഡോ. ​മ​നാ​ഫ്​ അ​ൽ ഖ​ഹ്​​ത്താ​നി പ​റ​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ദേ​ശീ​യ ഏ​കോ​പ​ന സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​ന്​ വി​ധേ​യ​മാ​യാ​ണ്​ പു​തി​യ തീ​രു​മാ​നം.

ഫൈ​സ​ർ-​ബ​യോ​ൺ​ടെ​ക്, കോ​വി​ഷീ​ൽ​ഡ്​-​ആ​സ്​​ട്ര സെ​ന​ക്ക, സ്​​പു​ട്​​നി​ക്​ വാ​ക്​​സി​നു​ക​ളു​ടെ ബൂ​സ്​​റ്റ​ർ ഡോ​സ്​ കാ​ലാ​വ​ധി​യാ​ണ്​ കു​റ​ച്ച​ത്. സി​നോ​ഫാം വാ​ക്​​സി​ന്​ നേ​ര​ത്തേ​ത​ന്നെ മൂ​ന്നു​മാ​സ​മാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​നു​ള്ള കാ​ലാ​വ​ധി. രോ​ഗ​മു​ക്​​തി നേ​ടി​യ​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​നു​ള്ള കാ​ല​യ​ള​വ്​ ഒ​രു വ​ർ​ഷ​ത്തി​ൽ​നി​ന്ന്​ ആ​റു​മാ​സ​മാ​യും കു​റ​ച്ചു. ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച്​ മൂ​ന്നു​മാ​സ​ത്തി​നു​ശേ​ഷം അ​തേ വാ​ക്​​സി​ൻ ത​ന്നെ ബൂ​സ്​​റ്റ​ർ ഡോ​സാ​യി സ്വീ​ക​രി​ക്കാം.കോ​വി​ഷീ​ൽ​ഡ്​-​ആ​സ്​​ട്ര​സെ​ന​ക്ക സ്വീ​ക​രി​ച്ച 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച്​ മൂ​ന്നു​മാ​സ​ത്തി​നു​ശേ​ഷം അ​തേ വാ​ക്​​സി​ൻ അ​ല്ലെ​ങ്കി​ൽ ഫൈ​സ​ർ-​ബ​യോ​ൺ​ടെ​ക്​ ബൂ​സ്​​റ്റ​ർ ഡോ​സാ​യി സ്വീ​ക​രി​ക്കാം.

സ്​​പു​ട്​​നി​ക്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച 18 വ​യ​സ്സി​ന്​ മു​​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച്​ മൂ​ന്ന്​ മാ​സ​ത്തി​നു​ശേ​ഷം അ​തേ വാ​ക്​​സി​ൻ അ​ല്ലെ​ങ്കി​ൽ ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്​ സ്വീ​ക​രി​ക്കാം. രോ​ഗ​മു​ക്​​തി നേ​ടി ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച ദി​വ​സം മു​ത​ൽ ആ​റു​മാ​സ​വും ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച്​ നി​ശ്ചി​ത കാ​ല​യ​ള​വും പൂ​ർ​ത്തി​യാ​ക്കു​മ്പോള്‍ ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാം.

ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​ൻ യോ​ഗ്യ​രാ​യ​വ​ർ​ക്ക്​ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യാ​തെ നേ​രി​ട്ട്​ ഹെ​ൽ​ത്ത്​ സെൻറ​റി​ലെ​ത്തി​ സ്വീ​ക​രി​ക്കാം. ഇ​വ​ർ​ക്കു​ള്ള അ​റി​യി​പ്പെ​ന്ന നി​ല​യി​ൽ ബി ​അ​വെ​യ​ർ ആ​പ്പി​ലെ പ​ച്ച ഷീ​ൽ​ഡ്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ മ​ഞ്ഞ​യാ​യി മാ​റും. ബൂ​സ്​​റ്റ​ർ ഡോ​സ്​ എ​ടു​ത്ത ശേ​ഷ​മാ​ണ്​ ഷീ​ൽ​ഡ്​ വീ​ണ്ടും പ​ച്ച​യാ​വു​ക. മു​ൻ​ക​രു​ത​ൽ പാ​ലി​ക്കു​ന്ന​തി​ൽ എ​ല്ലാ​വ​രും ശ്ര​ദ്ധ​പു​ല​ർ​ത്ത​ണ​മെ​ന്ന്​ മെ​ഡി​ക്ക​ൽ സ​മി​തി അം​ഗം ഡോ. ​ജ​മീ​ല അ​ൽ സ​ൽ​മാ​നും ഓ​ർ​മി​പ്പി​ച്ചു.

omicron: The country on high alert

Next TV

Related Stories
#NEET | ഒമാനിലെ നീറ്റ് പരീക്ഷ; 300ലധികം വിദ്യാർഥികൾ പരീക്ഷ എഴുതി

May 6, 2024 07:18 AM

#NEET | ഒമാനിലെ നീറ്റ് പരീക്ഷ; 300ലധികം വിദ്യാർഥികൾ പരീക്ഷ എഴുതി

ഈ വർഷത്തിന്റെ തുടക്കത്തിൽ നീറ്റ് പരീക്ഷക്കുള്ള കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ ഒമാനടക്കമുള്ള പല ഗൾഫ് രാജ്യങ്ങളും...

Read More >>
#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

Apr 8, 2024 09:12 AM

#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യോ​ഗം ചേ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (എ​സ്‌.​സി.​ഐ.​എ)...

Read More >>
#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

Jan 14, 2024 01:04 PM

#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി...

Read More >>
Top Stories