മസ്കത്ത്: നിരോധിത പുകയില ഉൽപന്നങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തു.
ദാഖിലിയ ഗവർണറേറ്റിലെ ഒരു ഫാമിൽനിന്ന് ചവച്ച് ഉപയോഗിക്കുന്ന 2800ലധികം പുകയിലയും സിഗരറ്റും പ്രവാസി തൊഴിലാളികളിൽനിന്നാണ് പിടികൂടിയത്.
നിയമലംഘകർക്ക് പിഴ ചുമത്തുകയും ചെയ്തു. പിടിച്ചെടുത്ത സാധനങ്ങൾ കുഴിച്ചിടാനുള്ള നിയമനടപടികൾ നടന്നുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
#Banned #tobacco #products #seized #Oman