റിയാദ്:(gccnews.in) സൗദി അറേബ്യയിൽനിന്ന് ഒരു പുരാവസ്തു കേന്ദ്രം കൂടി.യുനസ്കോ പൈതൃക പട്ടികയിൽ 'ബിഅ് ഖാലി (എംപ്റ്റി ക്വാർട്ടർ) മരുഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തെ 'ഉറൂഖ് ബനീ മആരിദ് പുരാവസ്തു കേന്ദ്രമാണ് പട്ടികയിൽ ഇടംപിടിച്ചത്.
സാംസ്കാരിക മന്ത്രിയും ഹെറിറ്റേജ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഈ മാസം 10 മുതൽ 25 വരെയുള്ള കാലയളവിൽ റിയാദ് ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 45-ാം വാർഷിക സെഷനിലാണ് ഉറൂഖ് ബനീ മആരിദ് സംരക്ഷിത പ്രദേശം പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്യാനുള്ള തീരുമാനമെടുത്തത്.
ഇതോടെ സൗദിയിൽ യുനസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ട സ്ഥലങ്ങളുടെ എണ്ണം ഏഴായി അൽഅ മരുപ്പച്ച ദാഇയിലെ അൽതുറൈഫ്, അൽഹിജ്ർ പുരാവസ്തു കേന്ദ്രം, ഹിമ സാംസ്കാരിക മേഖല, ജിദ്ദ ചരിത്ര മേഖല, ഹാളിലെ ശിലാലിഖിതങ്ങൾ എന്നിവയാണ് നേരത്തെ പട്ടികയിൽ ഇടംപിടിച്ച സ്ഥലങ്ങൾ.
യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉറൂഖ് ബനി മആരിദ് സംരക്ഷിതപ്രദേശം രജിസ്റ്റർ ചെയ്യാനായത് സൗദി അറേബ്യയുടെ വിജയമാണെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ പ്രകൃതിദത്ത ലോക പൈതൃക സ്ഥലമെന്ന നിലയാണിത്. പ്രകൃതിദത്ത ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും അതിന്റെ സാംസ്ക്കാരിക പൈതൃകത്തിൽ ശ്രദ്ധ ചെലുത്തുന്നതിനുമുള്ള രാജ്യത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ വിപുലീകരണമാണിതെന്നും മന്ത്രി സൂചിപ്പിച്ചു.
#archaeological #site #saudiarabia #included #unesco #heritagelist