#SalaamAir | ഇന്ത്യയിലേക്ക് സര്‍വീസുകള്‍ അവസാനിപ്പിക്കുന്നുവെന്ന സലാം എയറിന്റെ തീരുമാനം; യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും.

#SalaamAir | ഇന്ത്യയിലേക്ക് സര്‍വീസുകള്‍ അവസാനിപ്പിക്കുന്നുവെന്ന സലാം എയറിന്റെ തീരുമാനം; യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും.
Sep 23, 2023 06:42 PM | By Vyshnavy Rajan

ദുബൈ : (gccnews.in ) ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി അറിയിച്ചിരുന്നു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ നിര്‍ത്തിവെക്കുകയാണെന്ന് സലാം എയര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനം യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും.

ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്ന് ജയ്പൂര്‍, ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സലാം എയറിന്റെ കണക്ഷന്‍ സര്‍വീസുകളെയും ഈ തീരുമാനം ബാധിക്കുമെന്ന് എയര്‍ലൈന്റെ ദുബൈയിലെ കോണ്‍ടാക്‌സ് സെന്റര്‍ അറിയിച്ചു.

അതേസമയം ബജറ്റ് വിമാന കമ്പനിയായ സലാം എയറിന്റെ പുതിയ തീരുമാനം നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ്. സലാം എയറിന്‍റെ വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിങ് സൗകര്യം നീക്കിയിട്ടുണ്ട്. ബുക്കിങ് പണം തിരികെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

നിലവില്‍ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്ക് സലാം എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ്. ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിയതായി വിമാന കമ്പനി അറിയിച്ചതായി ട്രാവല്‍ ഏജന്‍സികളും സ്ഥിരീകരിച്ചു.

ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ് പുതിയ തീരുമാനം. മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരം, ലഖ്‌നൗ, ജയ്പൂര്‍ സെക്ടറുകളിലേക്കും സലാലയില്‍ നിന്ന് കോഴിക്കോടേക്കുമാണ് നിലവില്‍ സലാം എയറിന്റെ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍.

നേരത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും സര്‍വീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ട് നല്‍കും. റീഫണ്ട് ലഭിക്കുന്നതിനായി സലാം എയറിനെയോ ടിക്കറ്റ് വാങ്ങിയ അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെടാവുന്നതാണ്. എത്ര നാളത്തേക്കാണ് സര്‍വീസ് നിര്‍ത്തുന്നതെന്ന കാര്യത്തില്‍ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല.

#SalaamAir #decision #end #services #India #Travel #UAE #affected

Next TV

Related Stories
ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​നം​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ

May 1, 2025 11:54 AM

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​നം​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി റോ​യ​ൽ ഒ​മാ​ൻ...

Read More >>
അബുദാബിയില്‍ റോബോ ടാക്സി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

Apr 29, 2025 11:58 AM

അബുദാബിയില്‍ റോബോ ടാക്സി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

അബുദാബിയില്‍ റോബോ ടാക്സി കൂടുതൽ മേഖലകളിലേക്കു...

Read More >>
നിരവധി നിയമ ലംഘനങ്ങൾ; സൗദിയിൽ അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്താൻ പരിശോധന

Apr 28, 2025 10:15 PM

നിരവധി നിയമ ലംഘനങ്ങൾ; സൗദിയിൽ അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്താൻ പരിശോധന

അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയുള്ള പരിശോധനകൾ ശക്തമാക്കി സൗദി...

Read More >>
ഇനി ടാക്സിയും പറക്കും; യുഎഇയിൽ എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം

Apr 25, 2025 03:40 PM

ഇനി ടാക്സിയും പറക്കും; യുഎഇയിൽ എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം

മണിക്കൂറിൽ 241 കിലോമീറ്റർ വേഗത്തിൽ161 കിലോമീറ്ററിൽ കൂടുതൽ ദൂരം പറക്കാൻ കഴിയുന്ന ഫ്ലയിങ് ടാക്സിയിൽ പൈലറ്റിനു പുറമേ 4 പേർക്ക്...

Read More >>
Top Stories