Oct 3, 2023 08:12 PM

യാം​ബു : (gccnews.in ) സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ന്നു. സെ​പ്റ്റം​ബ​ർ 21 മു​ത​ൽ 27 വ​രെ​യു​ള്ള ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ രാ​ജ്യ​ത്തി​​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് 11,465 പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ വി​വി​ധ യൂ​നി​റ്റു​ക​ൾ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ട​യി​ലാ​ണ് ഇ​ത്ര​യും പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. താ​മ​സ​നി​യ​മം ലം​ഘി​ച്ച 7,199 പേ​ർ, അ​തി​ർ​ത്തി സു​ര​ക്ഷ​ച്ച​ട്ടം ലം​ഘി​ച്ച 2,882 പേ​ർ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 1,384 പേ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തേ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് 711 പേ​ർ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രി​ൽ യ​മ​നി​ക​ൾ 52 ശ​ത​മാ​ന​വും ഇ​ത്യോ​പ്യ​ക്കാ​ർ 45 ശ​ത​മാ​ന​വും മ​റ്റു വി​വി​ധ രാ​ജ്യ​ക്കാ​ർ 14 ശ​ത​മാ​ന​വു​മാ​ണ്. 42 നി​യ​മ​ലം​ഘ​ക​ർ സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച് പി​ടി​ക്ക​പ്പെ​ട്ട​വ​രാ​ണ്.

താ​മ​സ, തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യും അ​വ​ർ​ക്ക് അ​ഭ​യം ന​ൽ​കു​ക​യും നി​യ​മ​ലം​ഘ​ന​ത്തി​ന് കൂ​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്ത 15 പേ​രും അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്. മൊ​ത്തം 43,772 നി​യ​മ​ലം​ഘ​ക​ർ നി​ല​വി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 36,404 പു​രു​ഷ​ന്മാ​രും 7,368 സ്ത്രീ​ക​ളു​മാ​ണ്.

പി​ടി​കൂ​ടി​യ​വ​രി​ൽ 38,379 നി​യ​മ​ലം​ഘ​ക​രെ യാ​ത്രാ​രേ​ഖ​ക​ൾ ശ​രി​യാ​ക്കി നാ​ടു​ക​ട​ത്താ​ൻ അ​ത​ത് രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. 1,704 നി​യ​മ​ലം​ഘ​ക​രെ അ​വ​രു​ടെ യാ​ത്ര റി​സ​ർ​വേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ റ​ഫ​ർ ചെ​യ്തു. 7,922 നി​യ​മ​ലം​ഘ​ക​രെ ഇ​തി​ന​കം നാ​ടു​ക​ട​ത്തി.

രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന വ്യ​ക്തി​ക്ക് പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ക​യോ അ​യാ​ൾ​ക്ക് ഗ​താ​ഗ​ത​മോ അ​ഭ​യ​മോ മ​റ്റ് ഏ​തെ​ങ്കി​ലും സ​ഹാ​യ​മോ സേ​വ​ന​മോ ന​ൽ​കു​ന്ന​ത് ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണ്. ഇ​ങ്ങ​നെ കു​റ്റ​ങ്ങ​ൾ ചെ​യ്യു​ന്ന ഏ​തൊ​രാ​ൾ​ക്കും 15 വ​ർ​ഷം വ​രെ ത​ട​വും പ​ര​മാ​വ​ധി ഒ​രു ല​ക്ഷം റി​യാ​ൽ പി​ഴ​യും ശി​ക്ഷ ചു​മ​ത്തു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പു ന​ൽ​കി.

#SAUDI #Violationoflaw #Strong #inspection #continues #variousparts #SaudiArabia

Next TV

Top Stories










News Roundup