മനാമ: (gccnews.com) ബഹറിനിൽ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഭവത്തിൽ ഒരാളെ പിടികൂടിയതായി ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. രണ്ടു വീടുകളിൽനിന്ന് പണവും സ്വർണാഭരണങ്ങളുമാണ് പ്രതി കവർന്നിരിക്കുന്നത്.
ഇതുസംബന്ധിച്ച് പരാതി ലഭിച്ചയുടൻ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും 34കാരനെ പിടികൂടുകയും ചെയ്തു. നിയമ നടപടികൾക്കായി പ്രതിയെ റിമാൻഡ് ചെയ്തു.
#Centralized #theft #houses # Bahrain #One #under #arrest