മനാമ : (gccnews.in ) ഗാസയിൽ നിന്ന് ആറ് ബഹ്‌റൈൻ സ്വദേശികളെ വിദേശകാര്യ മന്ത്രാലയം ഒഴിപ്പിച്ചു.
ആറ് പേരെയും റഫ അതിർത്തി വഴി സുരക്ഷിതമായി ഈജിപ്റ്റിൽ എത്തിച്ചതായി അധികൃതർ വ്യക്തമാക്കി.
ബഹ്‌റൈൻ ഭരണാധികാരി ഹമദ് രാജാവിന്റെ നിർദേശ പ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലായിരുന്നു ഒഴിപ്പിക്കൽ നടപടി.
വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ ആൻഡ് അഡ്മിനിസ്‌ട്രേറ്റിവ് അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അലി ബഹ്‌സാദ്, നടപടിയിൽ സഹായിച്ച ഈജിപ്ത് വിദേശകാര്യ മന്ത്രാലയത്തിന് നന്ദി അറിയിച്ചു.
പൗരന്മാരെ സുരക്ഷിതമായി ബഹ്‌റൈനിലേക്ക് തിരികെയെത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
#Bahrain #Bahrainis #evacuated #Gaza