ഓർക്കുക, വെ​റു​തെ വി​ളി​ക്ക​രു​ത്​ 999

ഓർക്കുക, വെ​റു​തെ വി​ളി​ക്ക​രു​ത്​ 999
Dec 15, 2021 06:23 PM | By Kavya N

ദോ​ഹ: ഏ​റ്റ​വും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹാ​യ​ത്തി​നാ​യി വി​​ളി​ക്കേ​ണ്ട ന​മ്പ​റാ​ണ്​ 999. ഗു​രു​ത​ര പ​രി​ക്കു​ള്ള അ​പ​ക​ടം, തീ​പ്പി​ടി​ത്തം, വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​വു​ക, അ​ട​ച്ചി​ട്ട മു​റി​ക്കു​ള്ളി​ൽ കു​ട്ടി​ക​ൾ കു​ടു​ങ്ങു​ക തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​വ​ൻ​ര​ക്ഷാ സ​ഹാ​യ​ത്തി​നാ​യി നാ​ഷ​ന​ൽ ക​മാ​ൻ​ഡ്​ സെൻറ​റി​നെ അ​റി​യി​ക്കേ​ണ്ട ന​മ്പ​റു​ക​ൾ. എ​ന്നാ​ൽ, ഈ ​ന​മ്പ​റി​ലേ​ക്ക്​ വ​രു​ന്ന​തി​ൽ 80-85 ശ​ത​മാ​നം വി​ളി​ക​ളും അ​നാ​വ​ശ്യ​മോ, അ​പ്ര​ധാ​ന​മാ​യ​തോ ആ​ണെ​ന്ന്​ നാ​ഷ​ന​ൽ ക​മാ​ൻ​ഡ്​ സെൻറ​ർ സെ​ക്ക​ൻ​ഡ്​ ലെ​ഫ്​​റ്റ​ന​ൻ​റ്​ അ​ഹ​മ്മ​ദ്​ അ​ൽ മു​താ​വ അ​റി​യി​ച്ചു.

ജീ​വ​ൻ​ര​ക്ഷാ സ​ഹാ​യ ആ​വ​ശ്യ​മു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ 999 ന​മ്പ​റി​ലേ​ക്ക്​ വി​ളി​ക്ക​ണ​മെ​ന്നും, അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ളി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഖ​ത്ത​ർ റേ​ഡി​യോ​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​നി​സ്സാ​ര​മാ​യ റോ​ഡ്​ അ​പ​ക​ട​ങ്ങ​ൾ​ക്കും, അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​യി ഈ ​ന​മ്പ​റി​ലേ​ക്ക്​ വി​ളി​യെ​ത്തു​ന്നു​ണ്ട്. ഇ​തൊ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.'അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്രം 999 ലേ​ക്ക്​ വി​ളി​ക്കാ​ൻ ശ്ര​മി​ക്കു​ക.

ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ, തീ​പി​ടി​ത്തം, വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന കേ​സു​ക​ൾ, കു​ട്ടി​ക​ൾ അ​ട​ച്ചി​ട്ട മു​റി​യി​ൽ കു​ടു​ങ്ങു​ന്ന സ​ന്ദ​ർ​ഭം, അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നീ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മാ​ത്രം എ​മ​ർ​ജ​ൻ​സി ​കാ​ൾ ന​മ്പ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഫ​ല​പ്ര​ദ​മാ​കും സെ​ക്ക​ൻ​ഡ്​ ലെ​ഫ്​​റ്റ​ന​ൻ​റ്​ അ​ഹ​മ്മ​ദ്​ അ​ൽ മു​താ​വ പ​റ​ഞ്ഞു.

സൈ​നി​ക, സി​വി​ൽ കേ​ഡ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ജീ​വ​ന​ക്കാ​ർ ക​മാ​ൻ​ഡ്​ സെൻറ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ​ഫ്ര​ഞ്ച്, ഇം​ഗ്ലീ​ഷ്, ചൈ​നീ​സ്, ഫി​ലി​പ്പി​നോ, പേ​ർ​ഷ്യ​ൻ, പ​ഷ്​​തൂ, തു​ർ​ക്കി​ഷ്​ തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലും സേ​വ​ന​മു​ണ്ടാ​വും. ഫി​ഫ അ​റ​ബ്​ ക​പ്പ്​ കാ​ല​യ​ള​വി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​ർ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ വ​ഴി സ​ഞ്ച​രി​ച്ചെ​ങ്കി​ലും സു​ര​ക്ഷാ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും വ​ള​രെ കു​റ​ഞ്ഞ​താ​യി മെ​ട്രോ സ്​​റ്റേ​ഷ​ൻ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ത​ല​വ​ൻ ക്യാ​പ്​​റ്റ​ൻ ഫാ​ദി​ൽ മു​ബാ​റ​സ്​ അ​ൽ കാ​തി​ർ പ​റ​ഞ്ഞു.

Remember, do not call 999

Next TV

Related Stories
#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

Apr 8, 2024 09:12 AM

#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യോ​ഗം ചേ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (എ​സ്‌.​സി.​ഐ.​എ)...

Read More >>
#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

Jan 14, 2024 01:04 PM

#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി...

Read More >>
#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

Dec 24, 2023 10:36 PM

#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത...

Read More >>
Top Stories










News Roundup