അബുദബി : (gccnews.in ) ദുബൈയിലെ വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്തി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.
യാത്രക്കാരുടെ ദൈനംദിന യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആർടിഎ അറിയിച്ചു.
പുതിയ റൂട്ടുകൾ നാളെ മുതൽ നിലവിൽ വരും. ദുബൈയിലെ പ്രധാന ബസ് റൂട്ടുകളിലാണ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മാറ്റം വരുത്തിയിരിക്കുന്നത്. റൂട്ട് 11എ എന്ന പേര് 16എ, 16 ബി എന്ന പേരിലേക്ക് മാറ്റി.
ജിഡിആർഎഫ്എ അൽ അവീർ ബ്രാഞ്ച് മുതൽ ഗോൾഡ് സൂഖ് ബസ് സ്റ്റേഷൻ വരെ ബസ് സഞ്ചരിക്കും. 16ബി ഗോൾഡ് സൂഖിൽ നിന്ന് തിരിച്ച് ജിഡിആർഎഫ്എ അൽ അവീർ ബ്രാഞ്ച് വരെയുള്ളതാണ്.
റൂട്ട് 20 എന്നത് റൂട്ട് 20എ, 20ബി എന്നിവയാക്കി മാറ്റിയിട്ടുണ്ട്. നഹ്ദ ബസ് സ്റ്റോപ്പിൽ നിന്ന് വർസാൻ മൂന്ന് ബസ് സ്റ്റോപ് വരെയുള്ളതാണ് ഈ റൂട്ട്. റൂട്ട് 367 എന്നത് 36എ, 36ബി എന്നിങ്ങനെയാക്കിയാണ് മാറ്റിയിരിക്കുന്നത്.
36എ സിലിക്കോൺ ഒയാസിസ് ഹൈബേ ബസ് സ്റ്റോപ് മുതൽ എത്തിസലാത്ത് ബസ് സ്റ്റേഷൻ വരെ സർവീസ് നടത്തും. റൂട്ട് 21 ഇനി ഓൺപാസീവ് മെട്രോ സ്റ്റേഷനിൽ സേവനം നൽകില്ല.
റൂട്ട് 24 ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ അവസാനിക്കും. റൂട്ട് 53 ഇന്റർനാഷണൽ സിറ്റി ബസ് സ്റ്റേഷനിലേക്ക് നീട്ടി. ബിസിനസ് ബേ മെട്രോ ബസ് സ്റ്റോപ് സൗത്ത് 2-ലൂടെ കടന്നുപോകുന്നതിന് എഫ്19എ, എഫ്19ബി റൂട്ടുകൾ ചുരുക്കും. എച്ച് 4 റൂട്ട് ഹത്ത സൂഖിലൂടെ കടന്നുപോകും.
#dubai #Changes #busroutes #Dubai #Newroutes #tomorrow