മസ്കറ്റ് : (gccnews.in ) ഒമാനിലുണ്ടായ റോഡപകടത്തിൽ ആറ് പേർ മരിച്ചു. മരണപ്പെട്ടവർ അറബ് വംശജരെന്ന് റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു.
തുംറൈത്ത്, മഖ്ഷിൻ റോഡിൽ ഒരു വാഹനവും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അറബ് പൗരത്വമുള്ള ആറ് പേർ മരിക്കുകയും ഒരാൾക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു എന്നാണ് പൊലീസിന്റെ വാർത്തകുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
#ACCIDENT #Vehicle #collision #accident #Oman #tragicend #sixpeople