ദുബൈ : (gccnews.in ) എമിറേറ്റിലെ ഏറ്റവും വലുതും സുപ്രധാനവുമായ ഗതാഗത പദ്ധതിയായ മെട്രോ ബ്ലൂലൈൻ പദ്ധതിക്ക് അംഗീകാരം.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വെള്ളിയാഴ്ച വൻ പദ്ധതിക്ക് അനുമതി നൽകിയത്.നിലവിലുള്ള റെഡ്, ഗ്രീൻ ലൈനുകളുമായി ബന്ധിപ്പിച്ച് നിർമിക്കുന്ന പാത 30 കി.മീറ്റർ നീളമുള്ളതാണ്.
2029ൽ പ്രവർത്തന സജ്ജമാകുന്ന മെട്രോ ലൈൻ പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. പാതയുടെ നിർമാണത്തിന് 1800 കോടി ദിർഹം ചെലവ് വരുമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ദുബൈ ക്രീക്ക് ഹാർബർ, ഫെസ്റ്റിവൽ സിറ്റി, ഗ്ലോബൽ വില്ലേജ്, റാശിദിയ, വർഖ, മിർദിഫ്, സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി തുടങ്ങിയ മേഖലകളിലൂടെ പാത കടന്നുപോകും. ബ്ലൂലൈനിൽ പ്രതിദിനം 3,20,000 പേർക്ക് യാത്ര ചെയ്യാനാവും. റെഡ് ലൈനുമായും(റാശിദിയ ഏരിയ), ഗ്രീൻ ലൈനുമായും(അൽ ഖോർ ഏരിയ) പുതിയ പാതയെ ബന്ധിപ്പിക്കും.",
#dubai # Metro #BlueLine #project #approved