ദുബൈ: കണ്ണൂർ കാട്ടാമ്പിള്ളി സ്വദേശിനി ചൂടാച്ചി പുതിയപുരയിൽ മുംതാസ് (42) ദുബൈയിൽ അന്തരിച്ചു. കണ്ണൂർ കക്കാട് സ്വദേശിയും ഈമെഷ് മെറ്റൽ മാനുഫാക്ചറിങ് കമ്പനി ഉടമയുമായ ടി.പി ആഷിക്കിന്‍റെ ഭാര്യയാണ്.
കണ്ണൂരിലെ വ്യവസായ പ്രമുഖനും മുൻ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്‍റുമായ സി.എച്ച് അബൂബക്കർ ഹാജിയുടെ മരുമകളാണ്.മകൻ: അസീം ആഷിക്ക്.
പിതാവ്: പരേതനായ ചേക്കുട്ടി ഹാജി. മാതാവ്: സി.എച്ച് സഫിയ. സഹോദരങ്ങൾ: അസ്‌കർ, സീനത്ത്, ഖദീജ, റൂബി, റഷീദ.ഖബറടക്കം ദുബൈ സോനാപൂരിൽ തിങ്കളാഴ്ച നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
#kannur #native #mumthas #died #dubai