(gccnews.in) ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ ദുബൈയിലെ പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡിൽ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
അബൂദബി ദിശയിലേക്കുള്ള വാഹനങ്ങൾ ജുമൈറ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ വഴിയാകും തിരിച്ചുവിടുക.
കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി നടക്കുന്ന പശ്ചായത്തിലാണ് നിയന്ത്രണം. മൂന്ന് ദിവസവും രാവിലെ ഏഴ് മുതൽ 11 വരെയാണ് ഗതാഗതം വഴി തിരിച്ചുവിടുക.
#gulf #Traffic #diverted #SheikhZayed #Road #December #1 #to #3