മസ്കത്ത് : (gccnews.in) 1000ത്തിലധികം പാക്കറ്റ് ഖാത്ത് മയക്കുമരുന്നുമായി അഞ്ച് വിദേശികളെ ദോഫാറിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് അറബ് വംശജരായ പ്രതികളെ പിടികൂടുന്നത്.
പ്രതികൾക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ആർ.ഒ.പി അറിയിച്ചു.
45 കിലോഗ്രാമിലധികം ഹഷീഷും 14 കിലോഗ്രാം ക്രിസ്റ്റൽ മെത്തുമടക്കം രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ഏഷ്യൻ പൗരത്വമുള്ള രണ്ടു പേരെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസ് ദിവസങ്ങൾക്ക് മുമ്പ് പിടികൂടിയിരുന്നു.
#ARREST #Five #foreigners #arrested #morethan #1000packets #khat #drug