ഹരിപ്പാട് : (gccnews.in) വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മഹാദേവികാട് മീനത്തുമൂലയിൽ പരേതനായ കുശന്റെയും ജലജയുടെയും മകൻ രജീഷ് (33) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ഡാണാപ്പടി പാലത്തിന് സമീപം ആയിരുന്നു അപകടം. രജീഷ് സഞ്ചരിച്ച സ്കൂട്ടറും ഓംനി വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രജീഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഷാർജയിൽ ജോലി ചെയ്തു വരവേ പുതിയ കമ്പനിയിൽ കയറുന്നതിനായി രണ്ട് ആഴ്ചക്ക് മുൻപാണ് നാട്ടിലെത്തിയത്. ഭാര്യ: ജിതുമോൾ. മകൾ: റിധ്വിക.
#ACCIDENT #Two #weeks #ago #youngman #Sharjah #died #car #accident